ലൂസെയ്ല്‍ സ്റ്റേഡിയം: ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ റയല്‍ മാഡ്രിഡിന് കിരീടം. മെക്‌സിക്കന്‍ ക്ലബ്ബ് പച്ചുക്കായെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. പരിക്ക് മാറി തിരിച്ചെത്തിയ കിലിയന്‍ എംബാപ്പെ മികച്ച ഫോമിലായിരുന്നു. 37ാം മിനിറ്റില്‍ താരം റയലിനായി ലീഡെടുത്തു. റൊഡ്രിഗോ (53), വിനീഷ്യസ് ജൂനിയര്‍ (84) എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിലാണ് എംബാപ്പെയുടെ ഗോള്‍. എംബാപ്പെയുടെ അസിസ്റ്റിലാണ് റൊഡ്രിഗോയുടെ ഗോള്‍ പിറന്നത്. ഖത്തര്‍ ലോകകപ്പ് ഫൈനല്‍ നടന്ന ലൂസെയ്ല്‍ സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. ലോകകപ്പ് ഫൈനലില്‍ എംബാപ്പെ ഹാട്രിക്ക് നേടിയ ഗ്രൗണ്ടാണിത്.
ലീഗ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ ആഴ്‌സണല്‍ 3-2ന്റെ ജയം നേടി. ബ്രന്റ്‌ഫോഡിനെതിരേ ന്യൂകാസില്‍ യുനൈറ്റഡും ജയിച്ചു. സതാംപ്ടണിനെ ലിവര്‍പൂള്‍ 2-1നും വീഴ്ത്തി. ആഴ്‌സണലിനായി ഗബ്രിയേല്‍ ജീസൂസ് ഹാട്രിക്ക് നേടി. ലിവര്‍പൂളിന് വേണ്ടി ന്യൂനസ്, എലിയോട്ട് എന്നിവരും സ്‌കോര്‍ ചെയ്തു.