കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ ഇന്ത്യ നേടി. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നത്. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍ 60 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 44ഉം അക്‌സര്‍ പട്ടേല്‍ 41 ഉം റണ്‍സ് നേടി. കോഹ് ലി അഞ്ച് റണ്‍സെടുത്ത് പുറത്തായി.
ഓപ്പണിങില്‍ ഇറങ്ങിയ രോഹിത്ത് 119 റണ്‍സെടുത്താണ് പുറത്തായത്. 90 പന്തിലാണ് ഈ നേട്ടം. ഏഴ് സിക്സും 12 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്.രോഹിത്തിന്റെ ഏകദിനത്തിലെ 32ാം സെഞ്ചുറിയാണ്. 76 പന്തിലാണ് താരം സെഞ്ചുറി നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.ഇംഗ്ലണ്ടിനായി ഡുക്കറ്റ് 65ഉം ജോ റൂട്ട് 69ഉം റണ്‍സെടുത്തപ്പോള്‍ ബ്രൂക്ക് (31), ജോസ് ബട്‌ലര്‍ (34), ലിവിങ്‌സറ്റണ്‍ എന്നിവര്‍ (41) മികച്ച ബാറ്റിങുമായി കളം വാണു.ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി.