അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. രണ്ട് ദിവസം ശേഷിക്കെയാണ് ഓസിസ് അനായാസ ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ വെറും 18 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ഇന്ന് ഓസിസ് അനായാസം മറികടക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിലും പതറിയ ഇന്ത്യ 175ന് ഓള്‍ഔട്ടായിരുന്നു. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 337 റണ്‍സാണ് പടുത്തുയര്‍ത്തിയിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ 180ന് പുറത്തായിരുന്നു ഇന്ത്യ. പെര്‍ത്തില്‍ നടന്ന് ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യ 180/175. ഓസ്‌ട്രേലിയ 337/19.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group