Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • ‘Dog’s will bark, but the elephant keeps walking’ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി പിപി ദിവ്യ
    • ഹിമാചല്‍ പ്രദേശ് മിന്നല്‍ പ്രളയം: കാണാതായവരുടെ എണ്ണം 75, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
    • ചാരവൃത്തിക്ക് കൂട്ട് നിൽക്കുന്ന സർക്കാറാണ് കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ? -മന്ത്രി റിയാസ്
    • ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും
    • കുവൈത്തില്‍ നിരോധനം തെറ്റിച്ച് ജോലിയെടുത്തത് 33 പേര്‍; കണക്കുകള്‍ പുറത്തുവിട്ട് പിഎഎം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Cricket

    തകര്‍ന്നടിഞ്ഞ് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരേ നിരാശപ്പെടുത്തി സഞ്ജു

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക10/11/2024 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പോര്‍ട്ട് എലിസബത്ത്: ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 125 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തി ഇന്ത്യ ഉയര്‍ത്തിയത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ വലിയ തകര്‍ച്ച അതിജീവിച്ചത്. ഇതോടെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സ് നേടി.

    ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യയെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സഞ്ജു സാംസണ്‍ റണ്‍ ഒന്നുമെടുക്കാതെ പുറത്തായി. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജുവിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ അഭിഷേക് ശര്‍മ്മയും മടങ്ങി. അഞ്ച് പന്തില്‍ നാല് റണ്‍സ് എടുത്ത അഭിഷേകിനെ ജെറാള്‍ഡ് കോട്‌സെ മാര്‍ക്കോ യാന്‍സന്റെ കൈകളിലെത്തിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവും കാര്യമായ സംഭാവ നല്‍കാതെ മടങ്ങി. ഒന്‍പത് പന്തില്‍ നാല് റണ്‍സ് എടുത്ത സൂര്യ ആന്‍ഡില്‍ സിമെലന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. നാലാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലും തിലക് വര്‍മയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൂട്ടത്തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത്. 20 പന്തില്‍ 20 റണ്‍സ് എടുത്ത് തിലക് വര്‍മയെ ഡേവിഡ് മില്ലറുടെ കൈകളില്‍ എത്തിച്ച് എയ്ഡന്‍ മാക്രം ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 21 പന്തില്‍ 27 റണ്‍സ് എടുത്ത അക്‌സര്‍ പട്ടേല്‍ റണ്‍ ഔട്ടായി.

    11 പന്തില്‍ ഒന്‍പത് റണ്‍സ് എടുക്ക് റിങ്കു സിങ്ങും മടങ്ങി. എന്‍കബയോംസി പീറ്ററിന്റെ പന്തില്‍ കോട്‌സെ ക്യാച്ചെടുത്താണ് റിങ്കുവിനെ പുറത്താക്കിയത്. 45 പന്തില്‍ 39 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും ആറ് പന്തില്‍ ഏഴ് റണ്‍സുമായി അര്‍ഷദീപ് സിങ്ങും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്‌സെ, പീറ്റര്‍, എയ്ഡന്‍ മാക്രം, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡില്‍ സിമെലന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    india cric Sanju Samson
    Latest News
    ‘Dog’s will bark, but the elephant keeps walking’ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി പിപി ദിവ്യ
    06/07/2025
    ഹിമാചല്‍ പ്രദേശ് മിന്നല്‍ പ്രളയം: കാണാതായവരുടെ എണ്ണം 75, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
    06/07/2025
    ചാരവൃത്തിക്ക് കൂട്ട് നിൽക്കുന്ന സർക്കാറാണ് കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ? -മന്ത്രി റിയാസ്
    06/07/2025
    ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും
    06/07/2025
    കുവൈത്തില്‍ നിരോധനം തെറ്റിച്ച് ജോലിയെടുത്തത് 33 പേര്‍; കണക്കുകള്‍ പുറത്തുവിട്ട് പിഎഎം
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.