പോര്‍ട്ട് എലിസബത്ത്: ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 125 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തി ഇന്ത്യ ഉയര്‍ത്തിയത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക്കിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ വലിയ തകര്‍ച്ച അതിജീവിച്ചത്. ഇതോടെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സ് നേടി.
ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യയെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സഞ്ജു സാംസണ് റണ്‍ ഒന്നുമെടുക്കാതെ പുറത്തായി. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജുവിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ അഭിഷേക് ശര്‍മ്മയും മടങ്ങി. അഞ്ച് പന്തില്‍ നാല് റണ്‍സ് എടുത്ത അഭിഷേകിനെ ജെറാള്‍ഡ് കോട്സെ മാര്‍ക്കോ യാന്‍സന്റെ കൈകളിലെത്തിച്ചു.
പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവും കാര്യമായ സംഭാവ നല്‍കാതെ മടങ്ങി. ഒന്‍പത് പന്തില്‍ നാല് റണ്‍സ് എടുത്ത സൂര്യ ആന്‍ഡില്‍ സിമെലന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. നാലാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലും തിലക് വര്‍മയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൂട്ടത്തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത്. 20 പന്തില്‍ 20 റണ്‍സ് എടുത്ത് തിലക് വര്‍മയെ ഡേവിഡ് മില്ലറുടെ കൈകളില്‍ എത്തിച്ച് എയ്ഡന്‍ മാക്രം ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 21 പന്തില്‍ 27 റണ്‍സ് എടുത്ത അക്സര്‍ പട്ടേല്‍ റണ്‍ ഔട്ടായി.
11 പന്തില്‍ ഒന്‍പത് റണ്‍സ് എടുക്ക് റിങ്കു സിങ്ങും മടങ്ങി. എന്‍കബയോംസി പീറ്ററിന്റെ പന്തില്‍ കോട്സെ ക്യാച്ചെടുത്താണ് റിങ്കുവിനെ പുറത്താക്കിയത്. 45 പന്തില്‍ 39 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും ആറ് പന്തില്‍ ഏഴ് റണ്‍സുമായി അര്‍ഷദീപ് സിങ്ങും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്സെ, പീറ്റര്‍, എയ്ഡന്‍ മാക്രം, മാര്‍ക്കോ യാന്സന്, ആന്‍ഡില്‍ സിമെലന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.