Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്
    • അസാധാരണ ജി.സി.സി ഉച്ചകോടി ഇന്ന് ജിദ്ദയിൽ; ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സഹകരണവും പ്രധാന ചർച്ചയാകും
    • സ്വാത് സാൽമി ക്രിക്കറ്റ് ടൂർണമെന്റ് 2026: “സൂപ്പർ ഏഷ്യ ക്ലബ്ബ് ” ജേതാക്കൾ
    • പിവി കാസിമിന് കേളി യാത്രയയപ്പ് നൽകി
    • ഇത്തവണത്തെ ഹജിന് 73 ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    കിവികള്‍ക്കെതിരേ ബെംഗളൂരുവില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; മോശം റെക്കോഡും സ്വന്തം; അഞ്ച് താരങ്ങള്‍ ഡക്ക്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക17/10/2024 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത ദിനവുമായി ടീം ഇന്ത്യ. ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 46 റണ്‍സിന് പുറത്തായി ഇന്ത്യന്‍ ടീം. ബംഗ്ലാദേശിനെതിരേ 20-20 സ്റ്റൈലില്‍ ബാറ്റ് വീശി ജയം നേടിയ ഇന്ത്യയെ കിവികള്‍ തകര്‍ത്തെറിയുകയായിരുന്നു. ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വ്യല്യം ഒറൗര്‍ക്കെയുമാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2)റണ്‍സെടുത്ത് പുറത്തായി.

    അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. വിരാട് കോഹ്‌ലി (0), സര്‍ഫറാസ് ഖാന്‍ (0), കെ.എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍. അശ്വിന്‍ (0) എന്നിവരാണ് ഡക്കായി പുറത്തായവര്‍. വെറും 15 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയും 22 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ വില്യം ഒറുര്‍ക്കും ചേര്‍ന്നാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ പവലിയനിലേക്കയച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2020ല്‍ അഡ്ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരേ 36 റണ്‍സിനും 1974-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിനും പുറത്തായശേഷമുള്ള ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറും ബെംഗളൂരുവില്‍ പിറന്നു. നാട്ടില്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടും. 1987-ല്‍ ഡല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനോട് 75 റണ്‍സിന് ഓള്‍ഔട്ടായതായിരുന്നു നാട്ടില്‍ ഇതിനു മുമ്പത്തെ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോര്‍.

    മറുപടി ബാറ്റിങില്‍ 24 ഓവറില്‍ ന്യൂസിലന്റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 44 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്റ് നേടിയത്.ഡേവൊണ്‍ കോണ്‍വെയും (64), വില്‍ യെങുമാണ് (10) ക്രീസില്‍. ടോം ലഥാമിന്റെ (15) വിക്കറ്റാണ് നഷ്ടമായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ind-kiwi
    Latest News
    സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്
    28/04/2026
    അസാധാരണ ജി.സി.സി ഉച്ചകോടി ഇന്ന് ജിദ്ദയിൽ; ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സഹകരണവും പ്രധാന ചർച്ചയാകും
    28/04/2026
    സ്വാത് സാൽമി ക്രിക്കറ്റ് ടൂർണമെന്റ് 2026: “സൂപ്പർ ഏഷ്യ ക്ലബ്ബ് ” ജേതാക്കൾ
    28/04/2026
    പിവി കാസിമിന് കേളി യാത്രയയപ്പ് നൽകി
    28/04/2026
    ഇത്തവണത്തെ ഹജിന് 73 ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version