രാജ്ഗിർ (ബീഹാർ)– ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ. അപരാജിത കുതിപ്പ് തുടർന്ന് സൂപ്പർ 4-ലെ അവസാന മത്സരത്തിൽ ചൈനയെ 7-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശനം.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ ഇന്ത്യ നേരിടും. ഇന്ത്യക്കായി അഭിഷേക് (46, 50) രണ്ട് ഗോളുകളും ശിലാനന്ദ (4), ദിൽപ്രീത് സിങ് (7), മൻദീപ് സിങ് (18), രാജ്കുമാർ പാൽ (37), സുഖ്ജീത് സിങ് (39) എന്നിവർ ഓരോ ഗോളും നേടി. സൂപ്പർ 4-ൽ 7 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം നേടി.
മറ്റൊരു മത്സരത്തിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ച ദക്ഷിണ കൊറിയ 4 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി ഫൈനലിന് യോഗ്യത നേടി. ടൂർണമെന്റിലെ ചാമ്പ്യന്മാർ 2026-ലെ ഹോക്കി ലോകകപ്പിന് യോഗ്യത നേടും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group