Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    • യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    • റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്23/02/2026 Sports Cricket 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽ​ഹി– ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പരാജയത്തോടെ ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ പ്രതിസന്ധിയിൽ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ തോൽവിയാണ് സൂര്യകുമാർ യാദവും സംഘവും വഴങ്ങിയത്. ടൂർണമെന്റിൽ തോൽവിയറിയാതെ മുന്നേറിയ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ പിന്നിലായ ഇന്ത്യയുടെ നെറ്റ് റൺറേറ്റ് -3.800 എന്ന ദയനീയ നിലയിലേക്ക് കൂപ്പുകുത്തി.

    ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറുടെ (63) അർദ്ധ സെഞ്ചുറിയുടെയും ഡെവാൾഡ് ബ്രെവിസിന്റെ (45) വെടിക്കെട്ട് ഇന്നിംഗ്‌സിന്റെയും കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും അവസാന ഓവറുകളിൽ റൺസ് വഴങ്ങിയത് തിരിച്ചടിയായി. മറുപടി ബാറ്റിംഗിൽ മാർക്കോ യാൻസന്റെ (4 വിക്കറ്റ്) തീപ്പൊരി പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ നിര പതറി. 18.5 ഓവറിൽ 111 റൺസിന് ഇന്ത്യ ഓൾഔട്ടാവുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത. സൂപ്പർ 8-ലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യൻ സഹപരിശീലകൻ റയാൻ ടെൻ ഡോഷേറ്റാണ് ടീമിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകിയത്. സഞ്ജു സാംസണെ ടീമിലേക്ക് ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.ടോപ് ഓർഡറിൽ വലംകൈയ്യനായ സഞ്ജു എത്തുന്നത് ടീമിന് വലിയ ഗുണം ചെയ്യുമെന്നും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

    സെമിയിലെത്താൻ വരാനിരിക്കുന്ന സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. ഈ രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് നാല് പോയിന്റും മെച്ചപ്പെട്ട റൺറേറ്റും ഉറപ്പാക്കാൻ സാധിക്കൂ. ദക്ഷിണാഫ്രിക്ക തങ്ങളുടെ ബാക്കി മത്സരങ്ങളിൽ കൂടി വിജയം തുടരുകയും ഇന്ത്യ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തുകയും ചെയ്താൽ മാത്രമേ സെമി പ്രവേശനം സാധ്യമാകൂ. ഫെബ്രുവരി 26-ന് ചെന്നൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ അടുത്ത പോരാട്ടം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian Cricket Team semi final south africa t20 wc 2026
    Latest News
    ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    23/02/2026
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026
    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    23/02/2026
    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    23/02/2026
    റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version