ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യുണിക്കിനെ നിലംപരിശാക്കി ബാഴ്സലോണ. 4-1ന്റെ ഭീമന് ജയവുമായാണ് മുന്‍ ചാംപ്യന്മാര്ക്കെതിരേ ബാഴ്സ തിളങ്ങിയത്. മികച്ച ഫോമിലുള്ള ബ്രസീലിയന്‍ താരം റഫീനയുടെ മികവിലാണ് കറ്റാലന്‍സിന്റെ ജയം. റഫീന ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ ലെവന്‍ഡോസ്കിയും(36) സ്കോര്‍ ചെയ്തു.
1, 45, 56 മിനിറ്റുകളിലാണ് റഫീനയുടെ ഗോളുകള്‍ പിറന്നത്. ഫെര്‍മിന്‍ ലോപ്സ്, മാര്‍ക്ക് കാസാഡോ, ലാമിന് യമാല്‍ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. ബയേണിന്റെ ആശ്വാസ ഗോള്‍ 18ാം മിനിറ്റില്‍ ഗ്യാന്ബറിയുടെ അസിസ്റ്റില്‍ ഹാരി കെയ്നിന്റെ വകയായിരുന്നു.
മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് ഫ്രഞ്ച് മുന്‍നിരക്കാരായ ലില്ലെയോട് 3-1ന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക ഡച്ച് ക്ലബ്ബ് ഫെയ്നൂര്‍ദിനോട് 3-1ന്റെ പരാജയം ഏറ്റുവാങ്ങി.