ദുബായ്: ഗള്‍ഫ് കപ്പില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ സൗദി അറേബ്യക്ക് മിന്നും ജയം. യെമനെതിരേ 3-2ന്റെ ജയമാണ് സൗദി നേടിയത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് സൗദിയുടെ തിരിച്ച് വരവ്. മുഹമ്മദ് കാനോ(30), മുസാബ് ഫഹസ് അല്‍ജുവെയര്‍ (57), അബ്ദുല്ലാ അല്‍ ഹംദാന്‍(ഇഞ്ചുറി ടൈം) എന്നിവരാണ് സൗദിയ്ക്കായി ഗോള്‍ നേടിയത്. ഹര്‍വാന്‍ അല്‍ സുബെയ്ദി(8), അബ്ദുല്‍ സബാറാ(27) എന്നിവരാണ് യെമനായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് ബിയില്‍ ജയത്തോടെ സൗദി മൂന്നാം സ്ഥാനത്താണ്. തുല്യപോയിന്റുള്ള ബഹ്‌റിനും ഇറാഖുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. പോയിന്റൊന്നുമില്ലാത്ത യെമന്‍ നാലാം സ്ഥാനത്താണ്. സൗദിയുടെ രണ്ടാം മല്‍സരമാണിത്. യെമന്റേയും രണ്ടാം മല്‍സരമാണ്. ബഹ്‌റിനും ഇറാഖും ഓരോ മല്‍സരം വീതമാണ് കളിച്ചത്. സൗദിയുടെ അടുത്ത മല്‍സരം 28ന് ഇറാഖിനെതിരേയാണ്. 22ന് നടന്ന മല്‍സരത്തില്‍ ബഹ്‌റിന് സൗദിയെ 3-2ന് പരാജയപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group