അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 11 റണ്‍സിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യയുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച തുടക്കം നല്‍കിയത്. 23 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും സഹിതം പ്രിയാന്‍ഷ് 47 റണ്‍സെടുത്തു. പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നടത്തിയ വെടിക്കെട്ട് പഞ്ചാബിനെ മികച്ച സ്‌കോറിലേക്കെത്തിച്ചു.
42 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്‌സറും സഹിതം ശ്രേയസ് അയ്യര്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സായി കിഷോറും മികച്ച തുടക്കമാണ് നല്‍കിയത്. 14 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും സഹിതം ഗില്‍ 33 റണ്‍സെടുത്തു.
41 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സറും സഹിതം 74 റണ്‍സെടുത്ത സായി സുദര്‍ശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍. ജോസ് ബട്ലര്‍ 54 റണ്‍സും ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 46 റണ്‍സുമെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് രണ്ടു വിക്കറ്റ് എടുത്തു. ശ്രേയസ് അയ്യരെ കളിയിലെ താരമായി തെരഞ്ഞെടുത്തു.