നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. 249 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. 96 പന്തില്‍ 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 36 പന്തില്‍ 59 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍, 47 പന്തില്‍ 52 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയമൊരുക്കിയത്. യശ്വിസ് ജയ്‌സ്വാള്‍ 15 റണ്‍സെടുത്തും രോഹിത്ത് ശര്‍മ്മ രണ്ട് റണ്‍സെടുത്തും പുറത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 249 റണ്‍സിന് പുറത്തായിരുന്നു.ഇംഗ്ലണ്ടിനായി ബേഥേല് (51), ബട്‌ലര്‍ (52) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ഫില്‍ സാള്‍ട്ട് 43 ഉം ഡക്കറ്റ് 32 റണ്‍സ് നേടി. 47.4 ഓവറിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചത്. അരങ്ങേറ്റക്കാരനായ ഹര്‍ഷിത റാണ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി. എന്നാല്‍ താരം ഏഴ് ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ജഡേജ മൂന്ന് വിക്കറ്റ് നേടി.