സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി ഈ മാസം 10നിറങ്ങുന്ന ബ്രസീല്‍ ടീമിന് വന്‍ തിരിച്ചടി. മഞ്ഞപ്പടയുടെ പ്രധാനപ്പെട്ട അഞ്ച് താരങ്ങളാണ് പരിക്കിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്തായത്. റയല്‍മാഡ്രിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍, ഗോള്‍ കീപ്പര്‍ അലിസന്‍ ബെക്കര്‍, ഫുള്‍ഹാമിന്റെ മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രീസ് പെരേര, അത്‌ലറ്റിക്കോയുടെ ഗുയില്‍ഹെര്‍മേ, യുവന്റസിന്റെ ഗ്ലിസന്‍ ബ്രമര്‍ എന്നീ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇവര്‍ക്ക് പകരമായി അഞ്ച് താരങ്ങളെ ടീമിലുള്‍പ്പെടുത്തിയതായി കോച്ച് വ്യക്തമാക്കി. എങ്കിലും പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം കാനറികള്‍ക്ക് വന്‍ തിരിച്ചടിയാവും.
പിഎസ്ജിയുടെ ലൂക്കാസ് ബെറാല്‍ഡോ, പാല്‍മിറാസിന്റെ വെവര്‍ട്ടണ്‍, ബോട്ടോഫോഗോയുടെ അലക്‌സ് ടെല്ലസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് ബ്രസീലിന് 10 പോയിന്റാണ് ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ ലഭിച്ചത്. ഈ മാസം ഒക്ടോബര്‍ 10ന് ചിലിയെയാണ് ബ്രസീല്‍ ആദ്യം നേരിടുക.
തുടര്‍ന്ന് 15ന് പെറുവിനെതിരേ ഇറങ്ങും. നിലവില്‍ നാലാം സ്ഥാനത്തുള്ള ബ്രസീലിന് രണ്ട് മല്‍സരങ്ങളിലും ജയം അനിവാര്യമാണ്. വിയ്യാറയലിനെതിരായ മല്‍സരത്തിലാണ് വിനീഷ്യസ് ജൂനിയറിന്റെ കഴുത്തിന് പരിക്കേറ്റത്. പരിക്കില്‍ നിന്ന് മോചിതനായ നെയ്മര്‍ ജൂനിയര്‍ ബ്രസീല്‍ സ്‌ക്വാഡില്‍ ഉണ്ടാവില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നു.