മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം. ആദ്യ ദിനം നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, എസി മിലാന്, ബയേണ്‍ മ്യുണിക്ക്, യുവന്റസ് എന്നിവര്‍ ഇറങ്ങും. ടൂര്‍ണ്ണമെന്റ് പുതിയ ഫോര്‍മാറ്റില്‍ ആരംഭിക്കുന്നൂ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ന് രാത്രി 10.15നാണ് ആദ്യ മല്‍സരം. ഇറ്റാലിയന്‍ സീരി എയിലെ പ്രബലരായ യുവന്റസും റഷ്യന്‍ ക്ലബ്ബ് പിഎസ് വി ഐന്തോവനും ഇന്ന് ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടും.
ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ സ്വിസ് ക്ലബ്ബ് യങ് ബോയിസ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയുമായി കൊമ്പുകോര്‍ക്കും. ഇന്ന് അര്‍ദ്ധരാത്രി 12.30ന് ബയേണ്‍ മ്യുണിക്ക് ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗരിബിനെ നേരിടും. ഇതേ സമയം മിലാനില്‍ നടക്കുന്ന ക്ലാസ്സിക്ക് മല്‍സരത്തില്‍ എ സി മിലാന് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളുമായി പോരാടും.
ചാംപ്യന്‍സ് ലീഗിലെ അതികായന്മാരായ റയല്‍ മാഡ്രിഡ് ആദ്യമല്‍സരത്തില്‍ ഏറ്റുമുട്ടുന്നത് ജര്‍മ്മന്‍ ബുണ്ടസാ ലീഗ് വമ്പന്മാരായ വിഎഫ്ബി സ്റ്റുഗര്ട്ടുമായാണ്. സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് മല്‍സരം. ഇതേ സമയം പോര്‍ച്ചുഗലില്‍ നടക്കുന്ന മല്‍സരത്തില്‍ സ്പോര്‍ട്ടിങ് സിപി ഫ്രഞ്ച് ക്ലബ്ബ് ലിലേയെ നേരിടും.