മാഞ്ചസ്റ്റർ – ചെകുത്താൻമാർ എന്ന വിളിപേരുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാൽ താരങ്ങൾ ഫോമാകും എന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി കേൾക്കുന്നതാണ്. അത് ശരി വെക്കും പോലെ തന്നെയാണ് പല താരങ്ങളുടെയും പ്രകടനം.
ഇപ്പോൾ ഇതാ റാഷ്ഫോഡിന്റെ ഇരട്ട ഗോൾ മികവിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ജയം നേടി ബാർസലോണ. ഇംഗ്ലീഷ് കരുത്തരായ ന്യൂകാസ്റ്റൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ന്യൂകാസ്റ്റലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ റാഷ്ഫോഡ് ബാർസയുടെ രണ്ടു ഗോളുകളും സ്വന്തമാക്കിയപ്പോൾ ആതിഥേർക്കുവേണ്ടി ഗോൾ നേടിയത് ആന്റണി ഗോർഡനാണ്. മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
ഒന്നാം പകുതിയിൽ ഇരു ടീമുകൾക്കും കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ന്യൂകാസ്റ്റലിന്റെ ഗോൾ എന്നു ഉറച്ച ഷോട്ട് ബാർസ ഗോൾകീപ്പർ ഗാർഷ്യ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ ആദ്യ 10 മിനുറ്റുകളിൽ ഇംഗ്ലീഷ് ക്ലബ്ബ് ആധിപത്യം പുലർത്തിയെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് 58-ാം ആം മിനുറ്റിൽ ജൂൾസ് കൗണ്ടെയുടെ ക്രോസിന് തല വെച്ച് റാഷ്ഫോഡ് കാറ്റിലോണിയൻ ക്ലബ്ബിനെ മുന്നിലെത്തിച്ചു. 67-ാം മിനുറ്റിൽ ബോക്സിന്റെ പുറത്തുനിന്നുള്ള ഷോട്ടിലൂടെ റാഷ്ഫോഡ് സുന്ദരമായ അടുത്ത ഗോളും കൂടി നേടിയതോടെ ബാർസ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. പിന്നീട് ഉണർന്നു കളിച്ച ന്യൂകാസ്റ്റലിന് ബാർസയുടെ ഡിഫൻസിന്റെയും ഗോൾകീപ്പറുടെയും പ്രകടനം വിനയായി. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ്
ഗോർഡന് ഗോൾ നേടി പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറ്റാലിയൻ ചാമ്പ്യന്മാരായ നപ്പോളിയെ തകർത്തു. സിറ്റിക്ക് വേണ്ടി ഹാലൻഡ്, ഡോക്കു എന്നിവരാണ് ഗോളുകൾ നേടിയത്. പഴയ തട്ടകത്തിലേക്ക് മുൻ ക്ലബ്ബിനെതിരെ കളിക്കാൻ എത്തിയ ഡിബ്രുയിനിനെ 26-ാം മിനുറ്റിൽ തന്നെ കൊണ്ടേക്ക് കയറ്റേണ്ടിവന്നു. ഡിലോറൻസോക്ക് ലഭിച്ച ചുവപ്പുകാർഡാണ് സന്ദർശകർക്ക് തിരിച്ചടിയായത്. അതിനെ തുടർന്ന് മുൻ സിറ്റി താരത്തെ കയറ്റി ഒരു പ്രതിരോധനിരത്തെ ഇറക്കി പ്രതിരോധനിര ശക്തിപ്പെടുത്തി. ആദ്യ പകുതിയിൽ ഇത് വിജയം കണ്ടെങ്കിലും രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ ഉണർന്നു കളിച്ചു.
അതിന്റെ ഫലമായി 56-ാം മിനുറ്റിൽ സൂപ്പർ താരം ഹാലൻഡും 65-ാം മിനുറ്റിൽ ഡോക്കുവും ഗോൾ നേടുകയായിരുന്നു. മത്സരത്തിൽ സിറ്റി 23 ഷോട്ടുകൾ ഉതിർത്തപ്പോൾ മറുഭാഗത്ത് ഒരു ഷോട്ട് മാത്രമാണ് എടുക്കാൻ കഴിഞ്ഞത്.
മറ്റു മത്സരങ്ങൾ
ക്ലബ് ബ്രൂഗ് – 4 ( ട്രെസോൾഡി – 32/ ഒനേഡിക്ക – 39/ വനാകെൻ – 42/ ഡയഖോൺ – 75)
മൊണാക്കോ – 1( അൻസു ഫാത്തി – 90+1)
കോപ്പൻഹേഗൻ – 2 ( ജോർദാൻ ലാർസൺ – 9/ റോബർട്ട് സിൽവ – 86)
ലെവർകൂസൻ – 2 ( ഗ്രിമാൽഡോ – 82/ ചാറ്റ്സിഡിയാക്കോസ് – 90+1 സെൽഫ്)
ഫ്രാങ്ക്ഫർട്ട് – 5 ( ഡേവിൻസൺ സാഞ്ചസ് – 37 സെൽഫ്/ യിൽമാസ് ഉസുൻ – 45+2/ സ്റ്റെഫാൻ സിംഗോ – 45+4 സെൽഫ്/
ബർകാർഡ് – 66/ ക്നാഫ് – 75)
ഗലാറ്റസരെ – 1 ( അക്ഗൻ – 8)
സ്പോർട്ടിങ് ലിസ്ബൺ – 4 ( ട്രിൻകാവോ – 44,65 / അലിസൺ സാന്റോസ് – 67/ ക്വെൻഡ – 68)
കൈരാത്ത് – 1 ( എഡ്മിൽസൺ – 86)