മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിന്റെ 2024-25 സീസണ്‍ നടക്കുക പുതിയ രൂപത്തിലും പുതിയ ഭാവത്തിലും. സിംഗിള്‍ ലീഗ് ഘട്ടമായാണ് മല്‍സരങ്ങള്‍ നടക്കുക. ചാംപ്യന്‍സ് ലീഗ് മാത്രമല്ല യുവേഫാ യൂറോപ്പാ ലീഗും കോണ്‍ഫെറന്‍സ് ലീഗും ഇത്തരത്തിലാണ് നടക്കുക. ഇത്തവണ 36 ടീമുകളാണ് പരസ്പരം കൊമ്പുകോര്‍ക്കുക. ഗ്രൂപ്പ് ഘട്ടം എന്ന രീതി ഒഴിവാക്കി. ലീഗ് ഘട്ടം എന്നാണ് ഇനി അറിയപ്പെടുക. ലീഗ് ഘട്ട മല്‍സരത്തില്‍ എട്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും.
എട്ട് ഗ്രൂപ്പുകളില്ലായി നാല് ടീമുകള്‍ അണിനിരക്കും. നാല് ഹോം മല്‍സരങ്ങളും നാല് എവേ മല്‍സരങ്ങളും ഇതില്‍പ്പെടും.ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന എട്ട് ടീമുകള്‍ നേരിട്ട് പ്രീക്വാര്‍ട്ടറില്‍ ഇടം നേടും. 9 മുതല്‍ 24 വരെ സ്ഥാനത്തുള്ളവര്‍ രണ്ട് പാദ പ്ലേ ഓഫ് കളിക്കണം. ഇതിലെ ഒന്നാം സ്ഥാനക്കാരാണ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടുന്ന മറ്റ് ടീമുകള്‍.പ്രീക്വാര്‍ട്ടറിന് ശേഷമുള്ള മല്‍സരങ്ങള്‍ പതിവ് രീതിയില്‍ നടക്കും. 25ാം സ്ഥാനം മുതലുള്ളവരെ എലിമിനേറ്റ് ചെയ്യും. ഇന്ന് രാത്രി മൊണാക്കോയില്‍ വച്ചാണ് ചാംപ്യന്‍സ് ലീഗ് നറുക്കെടുപ്പ് നടക്കുക.