തിരുവനന്തപുരം: മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് നടന്ന മല്‍സരം സമനിലയില്‍ പിരിഞ്ഞു. മൂന്നാം റൗണ്ട് അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സും കണ്ണൂര്‍ വാരിയേഴ്സും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അന്‍പത്തിയേഴാം മിനിറ്റില്‍ കാമറൂണ്‍ താരം ഏണസ്റ്റന്‍ ലവ്സാംബ കണ്ണൂരിനെ മുന്നിലെത്തിച്ചെങ്കിലും കളി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ഗണേശനിലൂടെ വാരിയേഴ്സ് സമനില ഗോള്‍ കണ്ടെത്തി. ലീഗില്‍ മൂന്ന് റൗണ്ട് മത്സരം പൂര്‍ത്തിയാവുമ്പോള്‍ കാലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂര്‍ ടീമുകള്‍ക്ക് അഞ്ച് പോയന്റ് വീതമാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group