കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയിലെ ആദ്യ സമനിലയ്ക്ക് കോഴിക്കോട് ഇംഎംഎസ് സ്റ്റേഡിയം സാക്ഷിയായി. ഇന്ന് നടന്ന തിരുവനന്തപുരം കൊമ്പന്‍സ്-കാലിക്കറ്റ് എഫ് സി മല്‍സരമാണ് സമനിലയില്‍ കുരുങ്ങിയത്. മല്‍സരം 1-1നാണ് അവസാനിച്ചത്. 21ാം മിനിറ്റില്‍ അഷറിന്റെ ബുള്ളറ്റ് ഷോട്ടില്‍ തിരുവനന്തപുരമാണ് മുന്നിലെത്തിയത്. ഇതിന് മറുപടി വന്നത് 32ാം മിനിറ്റിലാണ്. കാലിക്കറ്റിന്റെ റിച്ചാര്‍ഡ് ഓസെയ്യ ഹെഡറിലൂടെ സ്കോര്‍ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group