ലണ്ടന്‍; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ലിവര്‍പൂള്‍. എഎഫ്സ് ബേണ്‍മൗത്തിനെ 3-0ത്തിന് ചെമ്പട പരാജയപ്പെടുത്തി. ലിവര്‍പൂളിനായി കൊളംബിയന്‍ താരം ലൂയിസ് ഡയസ്സ് ഇരട്ട ഗോള്‍ നേടി.26, 28 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. 37ാം മിനിറ്റില്‍ ഡാര്വിന് ന്യൂനസും ലിവര്‍പൂളിനായി വലകുലുക്കി.കൊനാറ്റെ, അലക്സാണ്ടര്‍ അര്‍നോള്‍ഡ്,മുഹമ്മദ് സലാഹ് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെതിരേ മൂന്ന് ഗോളിന്റെ ജയം ചെല്‍സി സ്വന്തമാക്കി. ജാക്സണ് ബ്ലൂസിന് വേണ്ടി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ പാല്‍മറിന്റെ വകയായിരുന്നു.
കരുത്തരായ ന്യൂകാസില്‍ യുനൈറ്റഡിനെ ഫുള്‍ഹാം 3-1ന് വീഴ്ത്തി. ബ്രന്റ്ഫോഡിനെ 3-1 പരാജയപ്പെടുത്തി ടോട്ടന്‍ഹാം കരുത്ത് തെളിയിച്ചു. ടോട്ടന്‍ഹാമിനായി സോളങ്കെ, ജോണ്സണ്, മാഡിസണ്‍ എന്നിവര്‍ സ്കോര്‍ ചെയ്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്നും ജയം തുടരാന്‍ ആയില്ല. ക്രിസ്റ്റല്‍ പാലസിനോട് ഗോള്‍ രഹിത സമനില പിടിച്ചു. ലീഗിലെ പുതുമുഖരായ ഇപ്സ്വവിച്ച് സതാംപ്ടണിനെ 1-1ന് പൂട്ടി.
ലീഗില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തും ചെല്‍സി നാലാം സ്ഥാനത്തും ന്യൂകാസില്‍ ആറാം സ്ഥാനത്തുമാണ്. ടോട്ടന്‍ഹാം 10ാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 11ാം സ്ഥാനത്തുമാണ്. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന ക്ലാസ്സിക്ക് മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണലിനെ നേരിടും.