ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ രണ്ട് യൂറോപ്യൻ ശക്തികൾ ഇന്നു നേർക്കുനേർ. മുൻ ചാമ്പ്യന്മാരും സ്‌പാനിഷ് വമ്പന്മാരുമായ റയൽ മഡ്രിഡിനെ രണ്ടാം സെമി ഫൈനലിൽ നേരിടുന്നത് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെൻ്റ് ജെർമെയ്‌നാണ്
ക്ലബ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്‌ലുമിനൻസിനെ തോൽപ്പിച്ച് ഇംഗ്ലീഷ് കരുത്തർ ചെൽസി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫ്‌ലുമിനൻസിനെ തകർത്ത് ചെൽസിയുടെ ഫൈനൽ പ്രവേശനം.