റിയാദ്: ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറുടെ കളിക്കളത്തിലേക്കുള്ള തിരിച്ചവരവ് നീളും. അല്‍ ഹിലാല്‍ താരം കഴിഞ്ഞ ദിവസം നടന്ന ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ഈ മാസം അല്‍ ഇത്തിഹാദിനെതിരേ താരം കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ താരത്തിനായില്ല. രണ്ട് മാസത്തിന് ശേഷമാവും അല്‍ ഹിലാല്‍ താരം തിരിച്ചുവരിക.
കഴിഞ്ഞ വര്‍ഷം ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് നെയ്മറിന്റെ കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് താരം ചികില്‍സയിലായിരുന്നു. കഴിഞ്ഞ സീസണില്‍ അല്‍ ഹിലാലിനൊപ്പം അഞ്ച് മല്‍സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. താരത്തിനെ ക്ലബ്ബ് ഔദ്ദ്യോഗികമായി രജിസ്ട്രര്‍ ചെയ്തിരുന്നില്ല. നെയ്മറിന്റെ അഭാവത്തിലും അല്‍ ഹിലാല്‍ കഴിഞ്ഞ തവണ സൗദി സൂപ്പര്‍ കപ്പും സൗദി പ്രോ ലീഗ് കിരീടവും നേടിയിരുന്നു.അതിനിടെ അടുത്ത വര്‍ഷം ബാഴ്‌സലോണയില്‍ കളിക്കാനുള്ള മോഹം നെയ്മര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി താരം ബാഴ്‌സ മാനേജ്‌മെന്റിനെയും സമീപിച്ചിരുന്നു.