Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 26
    Breaking:
    • ഒരു കളിയും ജയിക്കാതെ അടുത്ത റൗണ്ടിലേക്ക്? കേപ്പ് വെർഡെയും ഉറുഗ്വേയും ചരിത്രം സൃഷ്ടിക്കുമോ!
    • എബോള; മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്
    • ഒപെക്കില്‍ നിന്ന് പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇറാഖ്
    • ലോകകപ്പ് ഫുട്ബോൾ; നെതർലാൻഡ്‌സും ജപ്പാനും ഓസ്‌ട്രേലിയയും മുന്നോട്ട്​, ബ്രസീലിന് സാമുറായ് വെല്ലുവിളി
    • തബൂക്കില്‍ നാലംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഒരു കളിയും ജയിക്കാതെ അടുത്ത റൗണ്ടിലേക്ക്? കേപ്പ് വെർഡെയും ഉറുഗ്വേയും ചരിത്രം സൃഷ്ടിക്കുമോ!

    അയ്യൂബ് തിരൂർBy അയ്യൂബ് തിരൂർ26/06/2026 Football Articles Sports 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോകകപ്പ് ചരിത്രത്തിൽ അപൂർവമായി നടക്കുന്ന ഒരു റെക്കോർഡിന് നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വഴിയൊരുക്കുകയാണ്. ഒരു മത്സരം പോലും വിജയിക്കാതെ, കളിച്ച മൂന്ന് കളികളും സമനിലയാക്കി രണ്ട് ടീമുകൾ അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടാനുള്ള സാധ്യതയാണ് ഇപ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു ലോകകപ്പ് ഓർമ്മ

    ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരം പോലും ജയിക്കാതെ അടുത്ത റൗണ്ടിൽ എത്തിയ ടീമുകളുണ്ട്. 1982-ൽ ഇറ്റലിയും, 1990-ൽ അയർലൻഡും, നെതർലൻഡ്സും ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളും സമനിലയിലായിട്ടും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. (അതിൽ 1982-ൽ ഇറ്റലി പിന്നീട് ചാമ്പ്യന്മാരാവുകയും ചെയ്തു!).

    നിലവിലെ പോയിന്റ്

    നിലവിൽ നാലു പോയിന്റ് ഉള്ള സ്പെയിൻ ഒന്നാമതും രണ്ടു പോയിന്റ് വീതമുള്ള ഉറുഗ്വേ, കേപ്പ് വെർഡെ രണ്ടു, മൂന്നു സ്ഥാനങ്ങളിലും ഒരു പോയിന്റ് മാത്രമുള്ള സൗദി അവസാനമാണ്.

    ഈ ലോകകപ്പിൽ അരങ്ങേറ്റക്കാരായ കേപ് വേർദെ ആദ്യം മത്സരത്തിൽ മുൻ ചാമ്പ്യന്മാരും ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരുമായ സ്പെയിനിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. അന്ന് അവരുടെ ഗോൾകീപ്പർ 40കാരനായ വോസിഞ്ഞയുടെ പ്രകടനം ലോകം പുകഴ്ത്തി പാടി. അതെ അട്ടിമറി വീര്യം ഉറുഗ്വേ ക്ക്‌ എതിരെയും പുറത്തെടുത്തപ്പോൾ മത്സരം അവസാനിച്ചത് 2-2 എന്ന നിലയിലാണ്. അതും ഒന്നിനെതിരെ 2 ഗോളുകൾക്ക് പിന്നീട് നിന്ന് ശേഷം. അതിനാൽ തന്നെ ഗ്രൂപ്പിലെ കുഞ്ഞന്മാരായ സൗദിയെ അടുത്ത മത്സരത്തിൽ തോൽപ്പിച്ച് മുന്നേറിയാൽ അത്ഭുതപ്പെടാനില്ല.

    എന്നാൽ രണ്ടുതവണ ലോകചാമ്പ്യന്മാരായ ഉറുഗ്വേ രണ്ടു മത്സരത്തിലും സമനില ആയിരുന്നു വിധി. ആദ്യം മത്സരത്തിൽ സൗദി അറേബ്യ (1-1) തളച്ചപ്പോൾ മത്സരത്തിൽ തളച്ചത് നേരത്തെ പറഞ്ഞതുപോലെ കേപ് വേർദെയാണ്.

    അടുത്ത മത്സരങ്ങൾ

    സ്പെയിൻ 🆚 ഉറുഗ്വേ

    കേപ്പ് വെർഡെ 🆚 സൗദി അറേബ്യ

      1. കേപ്പ് വെർഡെയുടെ സാധ്യതകൾ

    സാധ്യത എ

    സ്പെയിൻ – ഉറുഗ്വേ മത്സരത്തിൽ സ്പെയിൻ വിജയിക്കുകയും, സൗദിക്കെതിരെയുള്ള മത്സരം കേപ്പ് വെർഡെ സമനിലയാക്കുകയും ചെയ്താൽ: കേപ്പ് വെർഡെ ഒരു വിജയവുമില്ലാതെ 3 പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നേരിട്ട് റൗണ്ട് 32-ലേക്ക് യോഗ്യത നേടും.

    സാധ്യത ബി (കൂടുതൽ ഗോളുകളുടെ ആനുകൂല്യം)

    സ്പെയിൻ – ഉറുഗ്വേ മത്സരം 0-0 ന് അവസാനിക്കുകയും, കേപ്പ് വെർഡെ – സൗദി മത്സരം രണ്ടോ അതിനു മുകളിലോ ഗോളുകൾ അടിച്ച് (ഉദാഹരണത്തിന് 2-2) സമനിലയാവുകയും ചെയ്താൽ: അടിച്ച ഗോളുകളുടെ എണ്ണത്തിൽ മുന്നിലെത്തി കേപ്പ് വെർഡെ രണ്ടാം സ്ഥാനക്കാരാകും.

    സാധ്യത സി (ഫെയർ പ്ലേ പോയിന്റ്)

    നിലവിൽ അടിച്ച ഗോളുകളുടെ ആനുകൂല്യം ഉറുഗ്വേയ്ക്കാണ്. അതിനാൽ സ്പെയിൻ – ഉറുഗ്വേ മത്സരം ഗോൾരഹിത സമനിലയിലും (0-0), കേപ്പ് വെർഡെ – സൗദി മത്സരം ഓരോ ഗോൾ വീതം അടിച്ച് (1-1) സമനിലയിലും അവസാനിച്ചാൽ ഇരുടീമുകളുടെയും പോയിന്റും ഗോൾ നിലയും (ആകെ 3 ഗോളുകൾ വീതം) തുല്യമാകും. ഈ ഘട്ടത്തിൽ ഫെയർ പ്ലേ (Fair Play) നിയമം നോക്കും. നിലവിൽ കേപ്പ് വെർഡെയ്ക്ക് 3 മഞ്ഞക്കാർഡും ഉറുഗ്വെയ്ക്ക് 2 മഞ്ഞക്കാർഡുമുണ്ട്. അടുത്ത മത്സരത്തിൽ ഉറുഗ്വേയ്ക്ക് രണ്ടിൽ കൂടുതൽ കാർഡുകൾ ലഭിക്കുകയും കേപ്പ് വെർഡെ താരങ്ങൾ കാർഡുകൾ വാങ്ങാതെ അച്ചടക്കം പാലിക്കുകയും ചെയ്താൽ കേപ്പ് വെർഡെയ്ക്ക് ഭാഗ്യം തുണയ്ക്കും.

      1. – ഉറുഗ്വേയുടെ സാധ്യതകൾ

    സാധ്യത എ

    കേപ്പ് വെർഡെ – സൗദി മത്സരം ഗോൾരഹിത സമനിലയിലാവുകയും (0-0), ഉറുഗ്വേ തങ്ങളുടെ മത്സരത്തിൽ സ്പെയിനെ സമനിലയിൽ തളയ്ക്കുകയും ചെയ്താൽ ഉറുഗ്വെയ്ക്ക് സാധ്യത കൂടും.

    സാധ്യത ബി

    രണ്ട് മത്സരങ്ങളും സമനിലയിലാവുകയും ഗോളുകളുടെ എണ്ണം തുല്യമാവുകയും ചെയ്താൽ, നിലവിലെ കുറഞ്ഞ കാർഡുകളുടെ ആനുകൂല്യത്തിൽ (ഫെയർ പ്ലേ പോയിന്റ് വഴി) ഉറുഗ്വേ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കയറും.

    രണ്ട് ടീമുകൾക്കും ഒന്നിച്ച് അടുത്ത റൗണ്ടിൽ കയറാനാകുമോ?

    തീർച്ചയായും, അതിനും സാധ്യതയുണ്ട്

    അവസാന മത്സരങ്ങൾ രണ്ടും സമനിലയിലായാൽ ഉറുഗ്വെയ്ക്കും കേപ്പ് വെർഡെയ്ക്കും 3 പോയിന്റ് വീതമാകും, ഗോൾ വ്യത്യാസം പൂജ്യവുമായിരിക്കും. ഇതിൽ രണ്ടാം സ്ഥാനത്തെത്തുന്ന ടീം നേരിട്ട് കയറുമ്പോൾ, മൂന്നാം സ്ഥാനത്താകുന്ന ടീമിന് ‘മികച്ച മൂന്നാം സ്ഥാനക്കാരായി’ അടുത്ത റൗണ്ടിലേക്ക് കയറാം.

    കാരണം, മനിലവിൽ മികച്ച മൂന്ന് സ്ഥാനക്കാരായി സ്വീഡൻ, ഇക്ക്വഡോർ, ബോസ്നിയ തുടങ്ങിയ ടീമുകൾ റൗണ്ട് ഓഫ് 32 ഉറപ്പിച്ചിട്ടുണ്ട്. നാല് പോയിന്റ് ഉള്ള പരാഗ്വെക്കും സാധ്യതകൾ ഏറെയാണ്. അങ്ങനെ നോക്കുമ്പോൾ ബാക്കി നാല് വരുന്ന ടീമുകൾക്കായി എട്ട് ടീമുകളാണ് പോരാടുന്നത്. ഇവരിൽ മൂന്നു പോയിന്റ് മാത്രമുള്ള സൗത്ത് കൊറിയ, സ്കോട്ട്‌ലാൻഡ് എന്നിവരുടെ മത്സരങ്ങൾ അവസാനിച്ചു എന്ന് മാത്രമല്ല ഗോൾ വ്യത്യാസം മൈനസ് (-) ആണ്. ഇതുവരെ പോയിന്റ് നേടാൻ കഴിയാത്ത സെനഗൽ അടുത്ത കളിയിൽ ഇറാഖിനെതിരെ മൂന്ന് ഗോളിന് എങ്കിലും ജയിച്ചാൽ മാത്രമാണ് ഗോൾ വ്യത്യാസം മൈനസ്സിൽ നിന്ന് ഉയരുക. ഈ സാധ്യതയും നോക്കുമ്പോൾ ഈ ഗ്രൂപ്പിൽ നിന്ന് സ്പെയിൻ അടക്കം മൂന്ന് ടീമുകൾ കടക്കുമെന്ന സാധ്യത തള്ളിക്കളയാൻ ആകില്ല.

    കൂടാതെ ഗ്രൂപ്പ് ജെ യിലെ അൾജീരിയ – സ്കോട്ട്ലാൻഡ് മത്സരത്തിൽ ഏതെങ്കിലും ഒരു ടീം പരാജയപ്പെട്ടാൽ ഈ രണ്ട് ടീമുകൾക്കും റൗണ്ട് ഓഫ് 32 ലേക്ക് പ്രവേശിക്കാൻ സാധ്യതകൾ കൂടുന്നു. അതുപോലെതന്നെ നാളെ നടക്കുന്ന ഗ്രൂപ്പ് ജിയിലെ പോരാട്ടങ്ങളും, ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യ പരാജയപ്പെട്ടാലും, ഗ്രൂപ്പ് കെ യിൽ ഡി.ആർ കോംഗോ പരാജയപ്പെട്ടാലും രണ്ട് ടീമുകൾക്കും ഈ രണ്ട് ടീമുകൾക്കും നേരിട്ട് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ സാധ്യതകൾ വർദ്ധിക്കുന്നു.

    മറ്റൊരു കൗതുകം

    ‌
    ഗ്രൂപ്പ് ജി-യിലെ ബെൽജിയം, ഇറാൻ എന്നീ ടീമുകൾക്കും ഇതേ രീതിയിൽ ഒരു കളിയും ജയിക്കാതെ അടുത്ത റൗണ്ടിലെത്താൻ ഇതു പോലെ തന്നെ സാധ്യത നിലനിൽക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cap verde football Team fifa world cup 2026 uruguay Football Team
    Latest News
    ഒരു കളിയും ജയിക്കാതെ അടുത്ത റൗണ്ടിലേക്ക്? കേപ്പ് വെർഡെയും ഉറുഗ്വേയും ചരിത്രം സൃഷ്ടിക്കുമോ!
    26/06/2026
    എബോള; മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്
    26/06/2026
    ഒപെക്കില്‍ നിന്ന് പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇറാഖ്
    26/06/2026
    ലോകകപ്പ് ഫുട്ബോൾ; നെതർലാൻഡ്‌സും ജപ്പാനും ഓസ്‌ട്രേലിയയും മുന്നോട്ട്​, ബ്രസീലിന് സാമുറായ് വെല്ലുവിളി
    26/06/2026
    തബൂക്കില്‍ നാലംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.