ബ്യൂണസ്ഐറിസ്– ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിൽ സൂപ്പർ താരം ലയണൽ മെസിയില്ല. പരിക്ക് കാരണം താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ജൂലൈ 14ന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ വലത് കണങ്കാലിന് പരിക്കേറ്റതിന് ശേഷം 36 കാരനായ മെസ്സി കളിച്ചിട്ടില്ല. മെസിയുടെ ലിഗമെൻ്റിന് പരിക്കേറ്റതായി ഇന്റർമിയാമി ഔദ്യോഗികമായി അറിയിച്ചിരുന്നു. മെസ്സിയുടെ പരിക്കിൻ്റെ തീവ്രത നിർണ്ണയിക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് മിയാമി ഹെഡ് കോച്ച് ടാറ്റ മാർട്ടിനോ അന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം നടന്ന കോപ്പ അമേരിക്ക ഫൈനലിൽ മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് മെസ്സിക്ക് പരിക്കേറ്റത്. ഫൈനൽ നടക്കുമ്പോൾ പകരക്കാരുടെ ബെഞ്ചിലിരുന്നു മെസ്സി വിതുമ്പുന്നുണ്ടായിരുന്നു. എന്നാൽ കപ്പ് ഉയർത്താൻ മെസി സഹതാരങ്ങൾക്കൊപ്പം ഗ്രൗണ്ടിലെത്തുകയും ചെയ്തു. ലോകകപ്പ് യോഗ്യതക്കായി കൊളംബിയ, ചിലി ടീമുകൾക്ക് എതിരെയാണ് അർജന്റീനയുടെ മത്സരം. അടുത്ത മാസമാണ് മത്സരം.
അർജൻ്റീന ടീം
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), വാൾട്ടർ ബെനിറ്റസ് (പിഎസ്വി), ജെറോണിമോ റുല്ലി (മാർസെയിൽ), ജുവാൻ മുസ്സോ (അറ്റ്ലാൻ്റ).
ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ (സെവില്ല), നഹുവൽ മൊലിന (അത്‌ലറ്റിക്കോ), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം), ജർമൻ പെസെല്ല (റിവർ പ്ലേറ്റ്), ലിയോനാർഡോ ബലേർഡി (മാർസെയ്), നിക്കോളാസ് ഒട്ടാമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഫിക്കോളാസ് ടാഗോൺ ), വാലൻ്റൈൻ ബാർകോ (ബ്രൈടൺ).
മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ് (റോമ), ഗൈഡോ റോഡ്രിഗസ് (വെസ്റ്റ് ഹാം), അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ), എൻസോ ഫെർണാണ്ടസ് (ചെൽസി), ജിയോവാനി ലോ സെൽസോ (ടോട്ടൻഹാം), എസെക്വൽ ഫെർണാണ്ടസ് (അൽ ഖാദിസിയ), റോഡ്രിഗോ ഡി പോൾ (അറ്റ്ലറ്റിക്കോ).
ഫോർവേഡുകൾ: നിക്കോളാസ് ഗോൺസാലസ് (ഫിയോറൻ്റീന), അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), മാറ്റിയാസ് സോൾ (റോമ), ജിയൂലിയാനോ സിമിയോണി (അത്‌ലറ്റിക്കോ), വാലൻ്റൈൻ കാർബോണി (മാർസെയിൽ), ജൂലിയൻ അൽവാരസ് (അത്‌ലറ്റിക്കോ), ലൗട്ടാരോ മാർട്ടിനെസ് (ഇൻ്റർ മിലാൻ), വാലൻ്റൈൻ കാസ്‌റ്റിയോനോ.(ലാസിയോ)