ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം റൊഡ്രിക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാവും. കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരായ മല്‍സരത്തിലാണ് സ്‌പെയിന്‍ താരമായ റൊഡ്രിക്ക് പരിക്കേല്‍ക്കുന്നത്. താരത്തിന് എസിഎല്‍ ഇഞ്ചുറിയാണ്. ശസ്ത്രക്രിയയും വിശ്രമവും കഴിയുമ്പോഴേക്കും ഈ സീസണ്‍ കഴിയും. ഈ സീസണ്‍ മുഴുവന്‍ താരത്തിന് നഷ്ടമാവും.അടുത്ത സീസണില്‍ മാത്രമാണ് താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചുവരാനാവൂ. ഈ സീസണില്‍ സിറ്റിയ്ക്കായി വെറും 66 മിനിറ്റ് മാത്രമാണ് റൊഡ്രി കളിച്ചത്. ആഴ്‌സണലിനെതിരേയാണ് താരം ഈ സീസണില്‍ ആദ്യമായി ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. 21ാം മിനിറ്റിലാണ് റൊഡ്രി ആഴ്‌സണല്‍ താരം തോമസ് പാര്‍ട്ടേയുമായി കൂട്ടിയിടിച്ച് പരിക്കേല്‍ക്കുന്നത്. സ്‌പെയിന്‍ താരമായ റൊഡ്രിയായിരുന്നു ഇക്കഴിഞ്ഞ യൂറോ കപ്പിലെ പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ്.
2019ലാണ് റൊഡ്രി അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുന്നത്. 260 മല്‍സരങ്ങളില്‍ നിന്ന് സിറ്റിയിക്കായി 26 ഗോളുകളും 30 അസിസ്റ്റും നേടിയിട്ടുണ്ട്. 2022-23സീണില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ വിജയ ഗോള്‍ നേടിയാണ് റൊഡി സിറ്റിയ്ക്ക് കിരീടമൊരുക്കിയത്. ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് ഈ സീസണില്‍ ഇംപ്‌സിവിച്ചിനെതിരേയും ചെല്‍സിക്കെതിരേയും താരം കളിച്ചിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group