മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മോശം ഫോമിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗിനെ പുറത്താക്കി. ഞായറാഴ്ച വെസ്റ്റ്ഹാമിനെതിരേ 2-1ന്റെ തോല്‍വി വഴങ്ങിയതോടുകൂടിയാണ് മാഞ്ചസ്റ്ററിന്റെ നടപടി. ടീമിന്റെ താല്‍ക്കാലിക കോച്ചായി റൂഡ് വാന്‍ നിസ്റ്റല്‍റൂയിയെ ചുമതലപ്പെടുത്തി. താല്‍ക്കാലിക കോച്ച് നിസ്റ്റല്‍റൂയി ടെന്‍ഹാഗിന്റെ അസിസ്റ്റ് ആയിരുന്നു.നിലവില്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ 14ാം സ്ഥാനത്താണ്.
പുതിയ സീസണില്‍ യുനൈറ്റഡിന്റെ 13 മല്‍സരങ്ങളില്‍ നാല് മല്‍സരങ്ങള്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. കഴിഞ്ഞ സീസണില്‍ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്. ഈ സീസണിലും മോശം ഫോം തുടരുകയാണ്. ഇക്കഴിഞ്ഞ സമ്മറില്‍ ടെന്‍ ഹാഗിന്റെ കരാര്‍ യുനൈറ്റഡ് നീട്ടുകയായിരുന്നു. എഫ് എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1ന് പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ടെന്‍ ഹാഗിന്റെ കരാര്‍ നീട്ടിയത്. ജൂണ്‍ 2026 വരെയായിരുന്നു ടെന്‍ഹാഗിന്റെ കരാര്‍.