ക്യാംപ്നൗ: സ്പാനിഷ് ലീഗിലെ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഒസാസുന. കഴിഞ്ഞ ദിവസം ഒസാസുനയെ നേരിട്ട ബാഴ്‌സ 4-2ന്റെ തോല്‍വിയാണ് വഴങ്ങിയത്. ഏഴ് മല്‍സരങ്ങളുടെ വിജയകുതിപ്പിനാണ് അവസാനമായത്. ക്രൊയേഷ്യന്‍ താരം ആന്റെ ബുഡിമിര്‍ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ബ്രയാന്‍ സര്‍ഗോസാ(സ്‌പെയിന്‍) ഒരു ഗോളും ഏബല്‍ ബ്രന്റോണ്‍സും മറ്റൊരു ഗോളും നേടി. ബാഴ്‌സയ്ക്കായി പൗ വിക്ടര്‍ 53ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു.
ഒസാസുന രണ്ട് ഗോളിന്റെ ലീഡില്‍ നില്‍ക്കുമ്പോഴാണ് ബാഴ്‌സ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്. ലാമിന്‍ യമാല്‍ 89ാം മിനിറ്റില്‍ കറ്റാലന്‍സിന്റെ രണ്ടാം ഗോള്‍ നേടി. ഇതിന് മുന്നേ ഒസാസുന നാല് ഗോളുമായി വിജയം ഉറപ്പിച്ചിരുന്നു. പരാജയപ്പെട്ടെങ്കിലും ബാഴ്‌സ തന്നെയാണ് ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്. സ്പാനിഷ് ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റ്‌സ് ഒന്നാമതെത്തി. ടൊറീനോയാണ് രണ്ടാമത്. എസി മിലാനും ഇന്റര്‍മിലാനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ യുവന്റസ് ജിഓണയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.