Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 10
    Breaking:
    • ‘ഫലസ്തീൻ അധിനിവേശത്തിന്റെ മുഖ്യ ശിൽപ്പിയെ’ ആതിഥേയത്വം വഹിക്കുന്നത് അപലപനീയം; കേന്ദ്ര നടപടിയെ വിമർശിച്ച് പിണറായി വിജയൻ
    • ഏഷ്യ കപ്പ്; ആദ്യ മത്സരത്തിൽ അഫ്ഗാന് തകർപ്പൻ ജയം, ഹോങ്കോങ്ങിനെ 94 റൺസിന് വീഴ്ത്തി
    • ഇസ്രായേൽ ആക്രമണം; ഖത്തറിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു
    • മലയാളി താരങ്ങൾ മിന്നിത്തിളങ്ങി; വിബിന്റെ ഹാട്രിക്കും,ഐമന്റെ ഡബിളും, ഇന്ത്യക്ക് തകർപ്പൻ ജയം
    • ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    കേരളാ ഫുട്‌ബോളിന് ആവേശം വിതറാന്‍ സൂപ്പര്‍ ലീഗ് കേരള

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക07/09/2024 Football Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: കേരളാ ഫുട്‌ബോളിന് പുത്തന്‍ വാഗ്ദാനങ്ങളുമായി എത്തിയ സൂപ്പര്‍ ലീഗ് കേരളയ്ക്ക് ഇന്ന് തുടക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴ് മണിയോടെ കേരളാ ഫുട്‌ബോളിന്റെ ആവേശം വിതറാന്‍ അവര്‍ എത്തുന്നു. ആദ്യ മല്‍സരത്തില്‍ മലപ്പുറം എഫ്‌സിയും ഫോഴ്‌സാ കൊച്ചിയുമാണ് നേര്‍ക്ക് നേര്‍ വരുന്നത്. കേരള ഫുട്ബോള്‍ അസോസിയേഷന്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ ലീഗ് കേരള പ്രഥമ സീസണില്‍ ആറ് ഫ്രാഞ്ചൈസി ടീമുകള്‍ ആണ് പങ്കെടുക്കുന്നത്. ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, ഒപ്പം തൃശൂര്‍ മാജിക് എഫ്‌സി എന്നിവരാണ് ഇത്തവണ കളിക്കുന്നത്. മല്‍സരങ്ങള്‍ ഹോട്ട്‌സ്റ്റാര്‍ ഒടിടിയിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഫസ്റ്റിലും കാണാം.

    തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയാണ് മറ്റ് മത്സരവേദികള്‍. തൃശ്ശൂര്‍ ടീമിന് മലപ്പുറവും കണ്ണൂര്‍ ടീമിന് കോഴിക്കോടും ഹോം ഗ്രൗണ്ടാകും. എല്ലാ ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ടുതവണ പരസ്പരം കളിക്കും. ആദ്യറൗണ്ടില്‍ പോയിന്റുപട്ടികയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ പത്തിന് കൊച്ചിയിലാണ് ഫൈനല്‍.ആറ് ടീമുകള്‍ക്കും വിദേശ പരിശീലകരാണ് എത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐ.എസ്.എലില്‍ ചെന്നൈയിന്‍ എഫ്.സി.ക്ക് കളിച്ച ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ, കേരള ബ്ലാസ്റ്റേഴ്സിന് കളിച്ചിട്ടുള്ള ഹെയ്തി താരം കെര്‍വെന്‍ ബെല്‍ഫോര്‍ട്ട് തുടങ്ങിയവര്‍ ലീഗിലുണ്ട്. ലോകഫുട്ബോളിലെ പവര്‍ ഹൗസുകളായ ബ്രസീല്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ വിദേശതാരങ്ങള്‍. സി.കെ. വിനീത്, അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു, ഉള്‍പ്പെടെയുള്ള മലയാളി താരങ്ങളും ഇന്ത്യന്‍ താരങ്ങളായ സുഭാശിഷ് റോയ്, ആദില്‍ ഖാന്‍ തുടങ്ങിയവരും കളിക്കുന്നുണ്ട്.

    മികച്ച താരങ്ങള്‍കൊണ്ട് സമ്പന്നമാണ് മലപ്പുറം എഫ്.സി. കരുത്തരായ അഞ്ച് വിദേശതാരങ്ങളെയാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്. യുറഗ്വായ് താരമായ പെഡ്രോ മാന്‍സി (സ്ട്രൈക്കര്‍). മുന്‍ റയല്‍ സോസിഡാഡ് താരവും ഐലീഗ് താരവുമായ സ്പാനിഷുകാരന്‍ ഹൊസേബ ബെറ്റിയ (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍), സ്പാനിഷ് താരം റൂബന്‍ ഗാര്‍ഷ്യ (സെന്റര്‍ ബാക്ക്) ബ്രസീലിയന്‍ താരം സെര്‍ജിയോ ബര്‍ബോസ (വിങ്ങര്‍), സ്പാനിഷ് താരം ഐതര്‍ അലദൂര്‍ (റൈറ്റ് ബാക്ക്).

    ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച പ്രതിരോധനിര താരമായിരുന്ന അനസ് എടത്തൊടികയ്ക്കൊപ്പം കേരളത്തിന് രണ്ടുതവണ സന്തോഷ് ട്രോഫി നേടിക്കൊടുത്ത ഗോള്‍കീപ്പര്‍ വി മിഥുനുമാണ് ദേശീയ താരങ്ങളിലെ ‘സെലിബ്രിറ്റികള്‍’. സാറ്റ് തിരൂരിലൂടെ ഐലീഗില്‍വരെ കളിച്ച ഫസലൂ റഹ്‌മാനും താരനിരയ്ക്ക് കരുത്തു പകരും.

    മറ്റു താരങ്ങള്‍: ഇ.കെ. റിസ്വാന്‍ അലി (വിങ്ങര്‍), നന്ദു കൃഷ്ണ (വിങ് ബാക്ക്), അനു വി. ബുജൈര്‍ (വിങ്ങര്‍), ഗുര്‍ജിന്ദര്‍ കുമാര്‍ (സെന്റര്‍ ബാക്ക്), മിത് അനില്‍ അഡേകര്‍ (വിങ്ങര്‍), സൗരവ് ഗോപാലകൃഷ്ണന്‍ (സെന്റര്‍ ബാക്ക്), ജോര്‍ജ് ഡിസൂസ (വിങ് ബാക്ക്), നിഷാം (സ്ട്രൈക്കര്‍), നവീന്‍ കൃഷ്ണ (സ്ട്രൈക്കര്‍), ടെന്‍സിന്‍ സാംദുപ് (ഗോള്‍ കീപ്പര്‍), എ. മുഹമ്മദ് മുഷറഫ് (മിഡ് ഫീല്‍ഡര്‍), അര്‍ജുന്‍ രാജ് (മിഡ് ഫീല്‍ഡര്‍), ടി.കെ. ഭവ്ജിത് (വിങ് ബാക്ക്), അജയ് കൃഷ്ണന്‍ (മിഡ് ഫീല്‍ഡര്‍), സിനാന്‍ മിര്‍ദാസ് (ഗോള്‍കീപ്പര്‍), ശിക്കു സുനില്‍ (ഗോള്‍കീപ്പര്‍)

    മുഖ്യ പരിശീലകന്‍ ഗ്രിഗറിക്കൊപ്പം ഉള്ള സഹപരിശീലകന്‍ ക്ലയോഫസ് അലക്സ് ചെന്നൈയിന്‍ എഫ്.സി. മുന്‍ ടെക്നിക്കല്‍ ഡയറക്ടറും റിസര്‍വ് ടീമിന്റെ പരിശീലകനുമായിരുന്നു. റുമാനിയക്കാരന്‍ ഡ്രാഗസ് ഫുര്‍തുലെസ്‌കാണ് മറ്റൊരു പരിശീലകസഹായി. ഗോള്‍കീപ്പിങ് കോച്ചായി ഫെലിക്സ് ഡിസൂസ, സ്പോര്‍ട്ടിങ് ഡയറക്ടറായി വില്‍ബര്‍ ലാസ്റാഡോ, ഫിസിയോയായി അനന്തു എസ്. കുമാര്‍ എന്നിവരുമുണ്ട്. ടീം മാനേജര്‍ അലക്സ് ഫ്രാന്‍സിസാണ്. പ്രൊമോട്ടര്‍മാര്‍: ആഷിക് കൈനിക്കര, അജ്മല്‍ ബിസ്മി, അന്‍വര്‍ അമീന്‍ ചേലാട്ട്, ബേബി നീലാംബ്ര, എ.പി. ഷംസുദ്ദീന്‍

    ഫോഴ്‌സ കൊച്ചി എഫ്‌സി

    പോര്‍ച്ചുഗീസ് കോച്ച് മാരിയോ ലമോസാണു മുഖ്യ പരിശീലകന്‍. സഹപരിശീലകന്‍ മുന്‍ ഇന്ത്യന്‍ താരം ജോ പോള്‍ അഞ്ചേരി. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരിയാണ് ക്യാപ്റ്റന്‍. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ റാഫേല്‍ അഗസ്റ്റോ, തുനീസിയ താരം സയീദ് മുഹമ്മദ് നിദാല്‍, സന്തോഷ് ട്രോഫി താരം നിജോ ഗില്‍ബര്‍ട്ട് തുടങ്ങിയവരാണു കരുത്ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    forca fc malapuram fc slk super league kerala
    Latest News
    ‘ഫലസ്തീൻ അധിനിവേശത്തിന്റെ മുഖ്യ ശിൽപ്പിയെ’ ആതിഥേയത്വം വഹിക്കുന്നത് അപലപനീയം; കേന്ദ്ര നടപടിയെ വിമർശിച്ച് പിണറായി വിജയൻ
    10/09/2025
    ഏഷ്യ കപ്പ്; ആദ്യ മത്സരത്തിൽ അഫ്ഗാന് തകർപ്പൻ ജയം, ഹോങ്കോങ്ങിനെ 94 റൺസിന് വീഴ്ത്തി
    10/09/2025
    ഇസ്രായേൽ ആക്രമണം; ഖത്തറിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു
    09/09/2025
    മലയാളി താരങ്ങൾ മിന്നിത്തിളങ്ങി; വിബിന്റെ ഹാട്രിക്കും,ഐമന്റെ ഡബിളും, ഇന്ത്യക്ക് തകർപ്പൻ ജയം
    09/09/2025
    ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version