ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പഞ്ചാബ് എഫ്സിയുടെ കുതിപ്പ് തുടരുന്നു.ഇന്ന് മുന്‍ ചാംപ്യന്മാരായ ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് പഞ്ചാബ് മുന്നേറിയത്. ജയത്തോട് പഞ്ചാബ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.35, 71 മിനിറ്റുകളിലാണ് പഞ്ചാബിന്റെ ഗോളുകള്‍ പിറന്നത്.കളിച്ച മൂന്ന് മല്‍സരങ്ങളും ജയിച്ചാണ് പഞ്ചാബ് ഒന്നാമത് തുടരുന്നത്.
രണ്ടാം സ്ഥാനത്ത് ബെംഗളൂരു ആണ്.എസ്ക്വില്‍ വിദാല്‍, ഫ്ളിപ്പ് മര്സല്ജക്ക് എന്നിവരാണ് പഞ്ചാബിനായി സ്കോര്‍ ചെയ്തത്.ആദ്യപകുതിയില്‍ ഹൈദരാബാദിനെതിരേ പഞ്ചാബ് വ്യക്തമായ ആധിപത്യം എല്ലാ മേഖലയിലും നേടി.രണ്ടാം പകുതിയിലാണ് ഹൈദരാബാദ് ചില പ്രതിരോധ നീക്കങ്ങള്‍ നടത്തിയത്.ലീഗില്‍ ഹൈദരാബാദ് അവസാന സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group