Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ഹജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍
    • പെരുന്നാളിന് സ്വർണ സമ്മാനം; വില കുത്തനെ ഇടിഞ്ഞു
    • സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    • ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    • വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം; ഗോളടിച്ച് നോഹ സദോയയും ക്വാമി പെപ്രയും

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക22/09/2024 Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഐഎസ്എല്ലില്‍ പുതിയ സീസണില്‍ ആദ്യ ജയം നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെതിരേ 2-1ന്റെ ജയമാണ് മഞ്ഞപ്പട നേടിയത്. ഹോം ഗ്രൗണ്ടില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യജയം നേടിയത്. ഈസ്റ്റ് ബംഗാളിനെതിരേ നോഹ സദോയ്, ക്വാമി പെപ്ര എന്നിവരിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി.പകരക്കാരന്‍ മലയാളി താരം വിഷ്ണു പി വിയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. അവസാന അരമണിക്കൂറാണ് മല്‍സരത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്. അഡ്രിയാന്‍ ലൂണയില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം കൊച്ചിയെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളാണ് ആദ്യഗോള്‍ നേടിയത്. 57-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി രണ്ടുമിനിറ്റിനകം വിഷ്ണു ബംഗാളിനെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ മുന്‍ ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രി ഡിയാമാന്റക്കോസ് നല്‍കിയ പാസ് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ വിഷ്ണുവിനുണ്ടായിരുന്നുള്ളൂ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗോള്‍വീണതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു. 63ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നോഹ സദോയി തകര്‍പ്പന്‍ സ്‌കില്‍ പുറത്തെടുത്ത് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഗോള്‍കീപ്പര്‍ ഗില്ലിന്റെ കാലിനിടയിലൂടെ പന്ത് വലയ്ക്കുള്ളിലാക്കി.

    പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയുടെ ഊഴമായിരുന്നു അടുത്തത്.88ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന്റെ ആശയക്കുഴപ്പം മുതലെടുത്ത് പന്ത് റാഞ്ചിയ മുഹമ്മദ് ഐമനാണ് ഗോളിന് വഴിയൊരുക്കിയത്. ഐമന്‍ നല്‍കിയ പാസ് ബോക്സിലുള്ള ബ്ലാസ്റ്റേഴ്സ് താരത്തിന് പാസ് ചെയ്യാനെന്ന മട്ടില്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച പെപ്ര പന്ത് വലയിലെത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    isl-2024-25 kerala balsters
    Latest News
    ഹജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍
    07/06/2025
    പെരുന്നാളിന് സ്വർണ സമ്മാനം; വില കുത്തനെ ഇടിഞ്ഞു
    07/06/2025
    സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    07/06/2025
    ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    07/06/2025
    വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version