മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം റാഫേല്‍ വരാനെ വിരമിക്കാനൊരുങ്ങുന്നു. മാഞ്ച്സറ്റര്‍ യുനൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയും മിന്നും താരമായി വിലസിയ റാഫേല്‍ വരാനെ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. 31 കാരനായ താരം നിലവില്‍ ഇറ്റാലിയന്‍ സീരി എ ക്ലബ്ബ് കോമയുടെ താരമാണ്. കോപ്പാ ഇറ്റാലിയന്‍ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കിടെ വരാനെയ്ക്ക് പരിക്കേറ്റിരുന്നു. കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടാണ്. ഈ സീസണില്‍ കോമാ ക്ലബ്ബിലേക്കെത്തിയ വരാനെ ലീഗില്‍ ഇതുവരെ 63 മിനിറ്റ് മാത്രമാണ് കളിച്ചത്.
അഞ്ച് മല്‍സരങ്ങളില്‍ താരത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിക്ക് മാറാന്‍ ഈ സീസണ്‍ മുഴുവന്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് താരം വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നത്. നേരത്തെയും പരിക്കിനെ തുടര്‍ന്ന് താരം മാസങ്ങളോളം പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി മിന്നും പ്രകടനം നടത്തിയ വരാനെ പിന്നീട് മോശം ഫോമിനെ തുടര്‍ന്നാണ് ക്ലബ്ബ് വിട്ടത്. 2018ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടിയ ടീമിലെ അംഗമാണ് വരാനെ. റയല്‍ മാഡ്രിഡിനായി താരം 10 വര്‍ഷം ബൂട്ടുകെട്ടിയിരുന്നു. 18 ട്രോഫികളാണ് ഇക്കാലയളവില്‍ വരാനെ നേടിയത്. നിലിവല്‍ കോമോ ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിച്ച് വിരമിക്കാനാണ് താരത്തിന്റെ തീരുമാനം.