സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയവുമായി ചെല്‍സി. ബ്രിങ്ടണിനെതിരേ 4-2ന്റെ ജയമാണ് ചെല്‍സി നേടിയത്. ചെല്‍സിയ്ക്കായി കോള്‍ പാല്‍മര്‍ നാല് ഗോള്‍ നേടി. .21, 28, 31, 41 മിനിറ്റുകളിലാണ് പാല്‍മറിന്റെ ഗോളുകള്‍ പിറന്നത്. ഒരു ഗോള്‍ പെനാല്‍റ്റിയാണ്. പ്രീമിയര്‍ ലീഗില്‍ ഒരു മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ നാല് ഗോള്‍ നേടുന്ന ആദ്യ താരമാണ് പാല്‍മര്‍. ജാക്‌സണ്, സാഞ്ചോ എന്നിവരാണ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. ജയത്തോടെ ചെല്‍സി നാലാം സ്ഥാനത്തെത്തി.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ 2-1ന് പരാജയപ്പെടുത്തി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. കൊനാറ്റെ, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിനായി വലകുലിക്കിയത്.മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുനൈറ്റഡിനോട് 1-1ന്റെ സമനില വഴങ്ങി ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു.
ആഴ്‌സണല്‍ ലെസ്റ്റര്‍ സിറ്റിയെ 4-2ന് പരാജയപ്പെടുത്തി. ആഴ്‌സണലിനായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ട്രോസാര്‍ഡ്, കായ് ഹാവര്‍ട്‌സ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ ലെസ്റ്റര്‍ താരം എന്‍ഡിഡിയുടെ സെല്‍ഫ് ഗോളായിരുന്നു. ലെസ്റ്ററിനായി ജസ്റ്റിന്‍ ഇരട്ട ഗോള്‍ നേടി.ബ്രന്റ്‌ഫോഡ്-വെസ്റ്റ്ഹാം മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു. എവര്‍ട്ടണ്‍ ക്രിസ്റ്റല്‍ പാലസിനെ 2-1ന് വീഴത്തി. ഫുള്‍ഹാം നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒരു ഗോളിന് പരാജയപ്പെടുത്തി.