ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.ഗാക്പോയുടെ അസിസ്റ്റില്‍ ഡിഗോ ജോട്ട ഒമ്പതാം മിനിറ്റിലാണ് ലിവര്‍പൂളിന്റെ ഏക ഗോള്‍ നേടിയത്. പിന്നീട് പാലസ് വലകുലുക്കാന്‍ ലിവര്‍പൂളിനായില്ല. ലീഗില്‍ ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ച്സറ്റര്‍ സിറ്റി ഫുള്‍ഹാമിനെ 3-2ന് വീഴ്ത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സിറ്റിയ്ക്കായി കൊവാസിക്ക് ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ ഡോക്കുവിന്റെ വകയാണ്. സിറ്റിയ്ക്കെതിരേ മികച്ച ചെറുത്ത് നില്‍പ്പ് നടത്തിയാണ് ഫുള്‍ഹാം തോല്‍വി രുചിച്ചത്. സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്താണ്. സതാംപ്ടണിനെ 3-1ന് പരാജയപ്പെടുത്തി ആഴ്സണലും കരുത്ത് തെളിയിച്ചു. എമിറേറ്റസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കായ് ഹാവര്‍ട്സ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ബുക്കായ സാക്ക എന്നിവര്‍ ആഴ്സണലിനായി സ്കോര്‍ ചെയ്തു. ആഴ്സണലാണ് മൂന്നാം സ്ഥാനത്ത്.
ന്യൂകാസില്‍ യുനൈറ്റഡ്-എവര്ട്ടണ് മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇപ്സ്വിച്ച് ടൗണിനെതിരേ വെസ്റ്റ്ഹാം യുനൈറ്റഡ് 4-1ന്റെ ജയം നേടി. വോള്‍വ്സിനെ ബ്രന്റ്ഫോഡ് 5-3ന് വീഴ്ത്തി.
സ്പാനിഷ് ലീഗില്‍ വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി റയല്‍മാഡ്രിഡ് പോയിന്റ് നിലയില്‍ ബാഴ്സയ്ക്കൊപ്പമെത്തി.