Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    • സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    • തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി; 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം​
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായി 1,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം
    • ഘാനക്ക് മുന്നിൽ കുരുങ്ങി ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ആദ്യ ജയം, കൊളംബിയ റൗണ്ട് ഓഫ് 32-ൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഘാനക്ക് മുന്നിൽ കുരുങ്ങി ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ആദ്യ ജയം, കൊളംബിയ റൗണ്ട് ഓഫ് 32-ൽ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്24/06/2026 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടൊറന്റോ– കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന അട്ടിമറി വീര്യം പുറത്തെടുത്തപ്പോൾ, ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം പനാമയെ കീഴടക്കി ക്രൊയേഷ്യ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തി. ഗ്രൂപ്പ് K-ൽ ഡിആർ കോംഗോയെയും പരാജയപ്പെടുത്തി കൊളംബിയ തുടർച്ചയായ രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പിച്ചു.

    ഇംഗ്ലണ്ടിനെ പൂട്ടി ഘാന

    ഗ്രൂപ്പ് L-ൽ നടന്ന ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഘാന സമനിലയിൽ തളച്ചു. കളത്തിൽ 79 ശതമാനം പന്തടക്കവുമായി ഇംഗ്ലണ്ട് ആധിപത്യം പുലർത്തിയെങ്കിലും ഘാനയുടെ പ്രതിരോധ കോട്ട ഭേദിക്കാൻ അവർക്കായില്ല. ഇംഗ്ലണ്ട് നിര നിരയായി ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഈ സമനിലയോടെ ഗ്രൂപ്പ് L-ൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ഒപ്പത്തിനൊപ്പം പോയിന്റായി മാറി. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി 4 പോയിന്റും 2 ഗോൾ വ്യത്യാസവുമുള്ള ഇംഗ്ലണ്ടാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 4 പോയിന്റും 1 ഗോൾ വ്യത്യാസവുമായി ഘാന തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പനാമയെ വീഴ്ത്തി ക്രൊയേഷ്യക്ക് ആദ്യ ജയം

    കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ക്രൊയേഷ്യ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചുവന്നു. മത്സരത്തിന്റെ 54-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ വിജയഗോൾ പിറന്നത്. മരിയോ പാസാലിച്ച് വലതുവശത്തുനിന്നും നൽകിയ പന്തുമായി കുതിച്ച ബയേൺ മ്യൂണിക് താരം യോസിപ് സ്റ്റാനിസിച്ച് ഗോൾപോസ്റ്റിന് മുന്നിലേക്ക് ഒരു മികച്ച ക്രോസ് നൽകി. പകരക്കാരനായി ഇറങ്ങിയ ആന്റെ ബുഡിമിർ പന്ത് കൃത്യമായി വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഈ വിജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പനാമ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.

    ജയത്തോടെ കൊളംബിയ റൗണ്ട് ഓഫ് 32- ൽ

    മറ്റൊരു മത്സരത്തിൽ, മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഡിആർ കോംഗോയെ 1-0 ന് പരാജയപ്പെടുത്തി കൊളംബിയ തങ്ങളുടെ വിജയക്കുതിപ്പ് നിലനിർത്തി. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ നിർണായക ഗോൾ വന്നത്. മധ്യനിരയിൽ നിന്നും ലെർമ നൽകിയ പന്ത് സ്വീകരിച്ച്, പകരക്കാരനായി കളത്തിലിറങ്ങി വെറും 18 മിനിറ്റുകൾ മാത്രം പിന്നിട്ട ജുവാൻ ക്വിന്റേരോ ബോക്സിലേക്ക് ഒരു മികച്ച പാസ് കൈമാറി. ഈ പാസ് കോർഡോബയിലൂടെ ഡാനിയൽ മുനോസിലേക്ക് എത്തി. പന്ത് സ്വീകരിച്ച മുനോസ് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി ഫസ്റ്റ്-ടൈം ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

    തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് K-ൽ 6 പോയിന്റും പ്ലസ് 3 ഗോൾ വ്യത്യാസവുമായി കൊളംബിയ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുകയും അടുത്ത റൗണ്ടായ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടുകയും ചെയ്തു. നിലവിൽ 4 പോയിന്റുള്ള പോർച്ചുഗൽ രണ്ടാമതും, കൊളംബിയയോട് പരാജയപ്പെട്ട ഡിആർ കോംഗോ ഒരു പോയിന്റുമായി മൂന്നാമതുമാണ്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഉസ്ബെക്കിസ്ഥാനാണ് ഈ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 match results
    Latest News
    അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    24/06/2026
    സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    24/06/2026
    തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി; 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം​
    24/06/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായി 1,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം
    24/06/2026
    ഘാനക്ക് മുന്നിൽ കുരുങ്ങി ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ആദ്യ ജയം, കൊളംബിയ റൗണ്ട് ഓഫ് 32-ൽ
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version