റിയാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരം കെവിന് ഡി ബ്രൂണിയെ റാഞ്ചാന്‍ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസര്‍ ഒരുങ്ങുന്നു. 33 കാരനായ ബെല്‍ജിയം മിഡ്ഫീല്ഡറുടെ സിറ്റിയിലെ കരാര്‍ ഈ സീസണോടെ അവസാനിക്കും.നിലവില്‍ ഡി ബ്രൂണിയുടെ കരാര്‍ സിറ്റി നീട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഡി ബ്രൂണിയെ കഴിഞ്ഞ തവണ തന്നെ അല്‍ നസര്‍ റഡാറില്‍ ഇട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ആ ഡീല്‍ നടക്കാതെ പോവുകയായിരുന്നു.
സിറ്റി ഡി ബ്രൂണിയുടെ കരാര്‍ പുതുക്കാത്ത പക്ഷം അല്‍ നസറിലേക്കുള്ള താരത്തിന്റെ വരവ് എളുപ്പമാവുമെന്നാണ് റിപ്പോര്‍ട്ട്. ഡി ബ്രൂണിയുമായി അല്‍ നസര്‍ ചര്‍ച്ച നടത്തി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിന് അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്കൈയ്യെടുത്തെന്നാണ് റിപ്പോര്‍ട്ട്.
ഈ സീസണില്‍ സിറ്റിക്കൊപ്പം അഞ്ച് മല്‍സരങ്ങളില്‍ ഡി ബ്രൂണി കളിച്ചിരുന്നു. തുടര്‍ന്ന് പരിക്കിന്റെ പിടിയിലായ ബ്രൂണി പിന്നീടുള്ള മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല. ജനുവരി ട്രാന്‍സ്ഫറില്‍ ബ്രൂണിയെ അല്‍ നസറിലെത്തിക്കാമെന്നാണ് മാനേജ്മെന്റ് തീരുമാനം.