റിയാദ്: കോച്ച് ലൂയിസ് കാസ്‌ട്രോയെ പുറത്താക്കി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസര്‍. പുതിയ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പോര്‍ച്ചുഗ്രീസ് കോച്ചിനെ ക്ലബ്ബ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം നടന്ന എഎഫ്‌സി ചാംപ്യന്‍സ് ലീഗ് എലൈറ്റ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ഇറാഖി ക്ലബ്ബ് അല്‍ ഷോര്‍ട്ടയോടെ അല്‍ നസര്‍ സമനില വഴങ്ങിയിരുന്നു. ലൂയിസ് കാസ്‌ട്രോ ക്ലബ്ബ് വിട്ടെന്ന് അല്‍ നസര്‍ എക്‌സിലൂടെയാണ് അറിയിച്ചത്
.ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ നസറില്‍ എത്തിയതിന് ശേഷം ചുമതലയേറ്റെടുത്ത മൂന്നാമത്തെ കോച്ചാണ് കാസ്‌ട്രോ. 14മാസമാണ് കാസ്‌ട്രോ അല്‍ നസറിനെ പരിശീലിപ്പിച്ചത്. ഫ്രഞ്ച് കോച്ച് റൂഡി ഗാര്‍ഷ്യാ, ക്രൊയേഷ്യന്‍ കോച്ച് ഡിങ്കോ ജെലിസിക്ക് എന്നിവരാണ് കാസ്‌ട്രോയ്ക്ക് മുമ്പ് അല്‍ നസറിനെ പരിശീലിപ്പിച്ചത്. എസി മിലാന്റെ മുന്‍ കോച്ച് സ്‌റ്റെഫാനോ പിയോളി അല്‍ നസറിന്റെ കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പിയോളിയുമായി ക്ലബ്ബ് ചര്‍ച്ച നടത്തുന്നുണ്ട്.