പാരിസ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍ . ഫ്രഞ്ച് പ്രമുഖരായ പിഎസ്ജിയും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ശക്തരായ ആഴ്സണലും തമ്മിലാണ് പ്രധാന പോരാട്ടം. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിലാണ് മല്‍സരം. അര്‍ദ്ധരാത്രി 12.30നാണ് മല്‍സരം. ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് ലീഗ് വമ്പന്‍മാരായ ബാഴ്സലോണ യങ്ബോയിസിനെ നേരിടും(സ്വിറ്റ്സര്‍ലന്റ്).
ഇതേ സമയം സെര്‍ബിയയില്‍ നടക്കുന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ സീരി എ ജേതാക്കളായ ഇന്റര്‍മിലാന്‍ സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിടും. ജര്‍മ്മനിയില്‍ ഇതേ സമയം അരങ്ങേറുന്ന പോരാട്ടത്തില്‍ ബയേണ്‍ ലെവര്‍കൂസന്‍ എസി മിലാനുമായി കൊമ്പുകോര്‍ക്കും. മറ്റൊരു ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസന്‍ ഇറ്റാലിയന്‍ ഭീമന്‍മാരായ എസി മിലാനുമായി ഏറ്റുമുട്ടും. ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ ഇന്നത്തെ എതിരാളി സെല്‍റ്റിക്കാണ്. മാഞ്ചസ്റ്റര്‍ സിറ്റി സ്ലൊവാക്കിയന്‍ ക്ലബ്ബ് സ്ലൊവാന്‍ ബ്രാറ്റിസ്ലാവയുമായി കൊമ്പുകോര്‍ക്കും.
അതിനിടെ ആഴ്‌സണലിനെതിരേ ഇറങ്ങുന്ന പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് സൂപ്പര്‍ താരം ഉസ്മാനെ ഡെംബലെയാണ് കോച്ച് ലൂയിസ് എന്ററിക്വെ ഒഴിവാക്കി. കിലിയന്‍ എംബാപ്പെ ക്ലബ്ബ് വിട്ടതിനെ തുടര്‍ന്ന് ടീമിന്റെ പ്രമുഖ താരമെന്ന ലേബല്‍ ഡെംബലേയ്ക്കാണ്. മികച്ച ഫോമിലുള്ള ഡെംബലേയാണ് കോച്ച് ഒഴിവാക്കിയത്. ഫ്രഞ്ച് ലീഗ് വണ്ണിലെ കഴിഞ്ഞ മല്‍സരത്തില്‍ താരത്തെ അവസാന നിമിഷത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു. ഇതില്‍ താരം രോഷാകുലനായിരുന്നു. ഇതേ തുടര്‍ന്ന് കോച്ചും മുന്‍ ബാഴ്‌സലോണ താരം കൂടിയായ ഡെംബലേയും തമ്മില്‍ ബന്ധം വഷളായിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ കോച്ച് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയതെന്നാണ് ആരോപണം.