ക്യാംപ്നൗ: സ്പാനിഷ് സൂപ്പര്‍ താരം ഡാനി ഒല്‍മോയ്ക്ക് പരിക്ക്. ബാഴ്സലോണ താരമായ ഡാനി ഒല്‍മോയ്ക്ക് സ്പാനിഷ് ലീഗിലെ ജിറോണയ്ക്ക്െതിരായ മല്‍സരത്തിലാണ് പരിക്കേറ്റത്. താരത്തിന് ഹാംസ്്ട്രിങ് ഇഞ്ചുറിയാണ്. താരത്തിന് നാലാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് കറ്റാലന്‍സ് മാനേജ്മെന്റ് അറിയിച്ചു. വ്യാഴ്ചയാണ് ബാഴ്സയുടെ സീസണിലെ ആദ്യ ചാംപ്യന്‍സ് ലീഗ് പോരാട്ടം. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയാണ് എതിരാളികള്‍.
ഡാനിയുടെ പരിക്ക് ബാഴ്സയ്ക്ക് കനത്ത തിരിച്ചടിയാവും. മൊണാക്കോയ്ക്കെതിരേ താരത്തിന് ഇറങ്ങാന്‍ കഴിയില്ല.ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്സിഗില്‍ നിന്ന് ഈ സീസണിലാണ് 26കാരനായ ഡാനി ഒല്‍മോ ബാഴ്സയിലെത്തുന്നത്. ബാഴ്സയ്ക്കായി താരം മൂന്ന് മല്‍സരങ്ങള്‍ കളിച്ച് മികച്ച പ്രകടനം നടത്തിയിരുന്നു. ഹാന്‍സി ഫ്ളിക്കിന്റെ ടീമിന് ഒല്‍മോയുടെ അഭാവം കാര്യമായി ബാധിക്കും.