മാഡ്രിഡ്: ബാഴ്‌സലോണ ഇതിഹാസ താരം ആന്ദ്രേസ് ഇനിയേസ്റ്റ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.40കാരനായ സ്‌പെയിന്‍ താരം 24 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനാണ് വിരാമമിട്ടത്. നിലവില്‍ യുഎഇ ക്ലബ്ബിന് വേണ്ടിയാണ് കളിച്ചിരുന്നുത്. ബാഴ്‌സയ്ക്കായി 600 മല്‍സരങ്ങള്‍ കളിച്ച ഇനിയേസ്റ്റ 57 ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇനിയേസ്റ്റയുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ എന്ന പേര് താരത്തിന് തന്നെ സ്വന്തമാണ്.
സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം 100ലേറെ മല്‍സരങ്ങള്‍ കളിച്ച ഇനിയേസ്റ്റ് ബാഴ്‌സയ്‌ക്കൊപ്പം ഒമ്പത് ലാ ലിഗ കിരീടവും നാല് ചാംപ്യന്‍സ് ലീഗ് കിരീടവും ആറ് കോപ്പാ ഡെല്‍ റേ കിരീടവും നേടിയിട്ടുണ്ട്. സ്പാനിഷ് ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമെന്ന പദവിക്ക് ഇനിയേസ്റ്റ് മാത്രമായിരുന്നു അര്‍ഹന്‍.
സ്‌പെയിനിനൊപ്പം 2010 ഫിഫാ ലോകകപ്പും 2008, 2012 വര്‍ഷങ്ങളില്‍ യൂവേഫാ യൂറോപ്പ്യന്‍ ചാംപ്യന്‍ഷിപ്പും നേടിയിട്ടുണ്ട്. ബാഴ്‌സലോണ വിട്ടതിന് ശേഷം താരം യൂറോപ്പ് വിട്ട് മറ്റ് പല ലീഗുകളിലുമാണ് കളിച്ചത്.