മാഡ്രിഡ്: എട്ട് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയും അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ഇതിഹാസവും ഇല്ലാതെ ബാലണ്‍ ഡി ഷോര്‍ട്ട് ലിസ്റ്റ്. 2003ന് ശേഷം ആദ്യമായാണ് ഇരുവരും ഇല്ലാതെ ബാലണ്‍ ഡി ഓര്‍ ഷോര്‍ട്ട് ലിസ്റ്റ് പുറത്ത് വിടുന്നത്.കഴിഞ്ഞ തവണ മെസ്സി ആയിരുന്നു പുരസ്‌കാരം നേടിയത്. 30 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് ആണ് പുറത്ത് വിട്ടത്.കീരം ബെന്‍സിമയും ലൂക്കാ മൊഡ്രിച്ചും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.
റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജ്യൂഡ് ബെല്ലിങ്ഹാം(ഇംഗ്ലണ്ട്), ഫെഡറിക്കോ വാല്‍വര്‍ഡേ(ഉറുഗ്വെ), ടോണി ക്രൂസ്(ജര്‍മനി), ഡാനി കാര്‍വജല്‍(സ്‌പെയിന്‍), അന്റോണിയോ റൂഡിഗര്‍ (ജര്‍മനി)എന്നിവര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡയസ്(പോര്‍ച്ചുഗല്‍), ഫില്‍ ഫോഡന്‍(ഇംഗ്ലണ്ട്), എര്‍ലിങ് ഹാലന്റ്(നോര്‍വെ), റൊഡ്രി(സ്‌പെയിന്‍)എന്നിവരും ബാഴ്‌സലോണയുടെ ഡാനി ഓല്‍മോ(സ്‌പെയിന്‍), ലാമിന്‍ യമാല്‍(സ്‌പെയിന്‍)എന്നിവരും ആഴ്‌സണലിന്റെ ബുക്കായ സാക്ക(ഇംഗ്ലണ്ട്), വില്ല്യം സാലിബാ(ഫ്രാന്‍സ്), ഡെക്ക്‌ലന്‍ റൈസ്(ഇംഗ്ലണ്ട്), മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്) എന്നിവരും ലിസ്റ്റില്‍ ഇടം നേടി.
അര്‍ജന്റീനയുടെ ആസ്റ്റണ്‍വില്ല ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സ്, ഇന്റര്‍മിലാന്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സ് എന്നിവരും പോര്‍ച്ചുഗലിന്റെ വിറ്റിനാ, സ്‌പെയിനിന്റെ അത്‌ലറ്റിക്കോ ബില്‍ബാവോ താരം നിക്കോ വില്ല്യംസ്, ഇംഗ്ലണ്ടിന്റെ ബയേണ്‍ മ്യുണിക്ക് താരം ഹാരി കെയ്ന്‍ എന്നിവരും ലിസ്റ്റില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 28ന് പാരിസില്‍ ആണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. ഫിഫയുടെ അംഗീകാരമുള്ള ലോകത്തെ 100 രാജ്യങ്ങളിലുള്ള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളാണ് താരങ്ങളെ കണ്ടെത്തുക.
ലിസ്റ്റിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്ന ലെവന്‍ഡോസ്‌കി, കെവിന്‍ ഡി ബ്രൂണി, മുഹമ്മദ് സലാ എന്നിവര്‍ക്കും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. ഇറ്റലിയന്‍ നിന്ന് ഒരു താരത്തിനും ലിസ്റ്റില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. യൂറോ ജേതാക്കളായ സ്‌പെയിന്‍ ടീമില്‍ നിന്നും അഞ്ചും യൂറോ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടില്‍ നിന്ന് ആറും താരങ്ങളാണ് ബാലണ്‍ ഡി ഓര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.