Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 14
    Breaking:
    • ഫലസ്തീന്‍ ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
    • ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    • ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    • വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്റെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ഖബറടക്കി
    • ദുബൈയിലെ ഹോട്ടലിലേക്ക് കിച്ചൺ ഹെൽപ്പറെ ആവശ്യമുണ്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ‘ദേഷ്യം പിടിച്ച മെസ്സിയാണ് ഇഷ്ടം’ – പിഎസ്ജി മത്സരത്തിനു മുന്നേ നയം വ്യക്തമാക്കി മഷരാനോ; പ്രീക്വാർട്ടർ നാളെ മുതൽ

    B Zayed AliBy B Zayed Ali27/06/2025 Football Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹവിയർ മഷരാനോ, ലയണൽ മെസ്സി
    'ദേഷ്യം പിടിച്ച മെസ്സിയാണ് ഇഷ്ടം' - പിഎസ്ജി മത്സരത്തിനു മുന്നേ നയം വ്യക്തമാക്കി മഷരാനോ; പ്രീക്വാർട്ടർ നാളെ മുതൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മയാമി: ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്റർ മയാമിയും യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയും തമ്മിലുള്ള മത്സരം അരങ്ങേറുന്നത് ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 9:30-നാണ്. താരനിബിഢമായ പിഎസ്ജി ലയണൽ മെസ്സിയുടെ പ്രഭാവത്തിൽ മുന്നേറുന്ന മയാമിക്കെതിരെ അനായാസ വിജയം നേടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, തന്റെ മുൻ ക്ലബ്ബിനെതിരെ മെസ്സി കളിക്കുന്നത് അൽപം ദേഷ്യത്തോടെയാണെങ്കിൽ ടീമിന് അത് മുതൽക്കൂട്ടാകുമെന്നാണ് മയാമി കോച്ച് ഹവിയർ മഷരാനോ പറയുന്നത്.

    ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം മെസ്സി ദേഷ്യം പിടിച്ചു കളിക്കുകയാണെങ്കിൽ അതാണ് നല്ലത്. മനസ്സിൽ എന്തെങ്കിലും കുടുങ്ങിയാൽ കുറച്ചധികം നൽകുന്ന കളിക്കാരുടെ ഗണത്തിലാണദ്ദേഹം.’ മഷരാനോ ഇഎസ്പിഎന്നുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. 2017 ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ പിഎസ്ജിയെ 6-1 ന് തകർത്ത ബാഴ്‌സലോണ സംഘത്തിൽ മഷരാനോയും മെസ്സിക്കൊപ്പം കളിച്ചിരുന്നു. പിഎസ്ജിയുടെ തട്ടകത്തിൽ 4-0 ന് തോറ്റതിനു ശേഷമായിരുന്നു ന്യൂകാംപിൽ ബാഴ്‌സ എക്കാലവും ഓർമിക്കുന്ന തിരിച്ചുവരവ് നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    "…it’s clear that for us it’s better if he plays angry…"

    Inter Miami manager Javier Mascherano believes Messi needs to play with emotion against PSG in the #FIFACWC https://t.co/lAjtWOE6xs

    — PSG Talk (@PSGTalk) June 27, 2025

    ആ മത്സരം കളിച്ച സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സുവാരസ് എന്നിവരും ടീമിൽ ഉണ്ടായിരുന്ന ജോർദി ആൽബയും ഞായറാഴ്ച മയാമിക്കു വേണ്ടി ബൂട്ടുകെട്ടുന്നുണ്ട്.

    ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായതോടെയാണ് മെസ്സിക്കും സംഘത്തിനും റൗണ്ട് ഓഫ് 16-ൽ പിഎസ്ജിയെ നേരിടേണ്ടി വന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസ്, ബ്രസീലിൽ നിന്നു തന്നെയുള്ള ബൊട്ടഫാഗോയെ നാളെ നടക്കുന്ന ആദ്യ പ്രീക്വാർട്ടറിൽ നേരിടും. ബെൻഫിക്ക – ചെൽസി, ഫ്‌ളാമെംഗോ – ബയേൺ മ്യൂണിക്ക്, ഇന്റർ മിലാൻ – ഫ്‌ളുമിനീസ്, മാഞ്ചസ്റ്റർ സിറ്റി – അൽഹിലാൽ, റയൽ മാഡ്രിഡ് – യുവന്റസ്, ഡോർട്ട്മുണ്ട് – മോണ്ടറേ എന്നിവയാണ് മറ്റു പ്രീക്വാർട്ടർ മത്സരങ്ങൾ. ഇതിൽ ചൊവ്വാഴ്ച രാത്രി 12.30 റയലും യുവന്റസും തമ്മിലുള്ള മത്സരം തീപാറും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യുവന്റസിനെ 5-2 ന് കശക്കിയ മാഞ്ചസ്റ്റർ സിറ്റി ചൊവ്വാഴ്ച വൈകിട്ട് 6.30 ന് സൗദിയിലെ കരുത്തരായ അൽ ഹിലാലിനെയും നേരിടുന്നതും ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഫലസ്തീന്‍ ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
    14/09/2025
    ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    14/09/2025
    ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    14/09/2025
    വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്റെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ഖബറടക്കി
    14/09/2025
    ദുബൈയിലെ ഹോട്ടലിലേക്ക് കിച്ചൺ ഹെൽപ്പറെ ആവശ്യമുണ്ട്
    14/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.