മാഡ്രിഡ്: സ്പെയിനില്‍ വന്‍ നാശം വിതച്ച പ്രളയത്തെ തുടര്‍ന്ന് നിരവധി ഫുട്ബോള്‍ മല്‍സരങ്ങള്‍ മാറ്റിവച്ചു. സ്പാനിഷ് ലീഗില്‍ ഇന്ന് നടക്കേണ്ട റയല്‍ മാഡ്രിഡ് -വലന്‍സിയ മല്‍സരം മാറ്റിവച്ചു. കൂടാതെ കോപ്പാ ഡെല്‍ റേയിലെ ആറ് മല്‍സരങ്ങളും മാറ്റിവച്ചു. വലന്‍സിയയില്‍ പ്രളയം വന്‍ നാശം വിതച്ചിരുന്നു. ഗെറ്റാഫെ, റയല്‍ സോസിഡാഡ്, റയോ വാല്‍ക്കാനോ, ആല്‍വ്സ്, ഒസാസുന എന്നിവരുടെ മല്‍സരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. സ്പെയിനില്‍ കഴിഞ്ഞ ദിവസം എട്ട് മണിക്കൂര്‍ പെയ്തത് ഒരു വര്‍ഷത്തേക്കുള്ള മഴയാണ്. നിരവധി നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായത്. 200ന് അടുത്ത് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group