Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം, വാക്കി ടോക്കിയും; മുഖ്യമന്ത്രിയെ പിന്തുടര്‍ന്ന 5 പേര്‍ അറസ്റ്റില്‍
    • ഡോ.ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; ഒടുവില്‍ അന്വേഷിക്കാന്‍ 4 അംഗ സമിതി നിശ്ചയിച്ച് സര്‍ക്കാര്‍
    • ഗാസ വെടിനിർത്തൽ ചർച്ചകൾ: ഹമാസിന്റെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം തടസ്സമെന്ന് നെതന്യാഹു
    • എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    • റവാഡ ചന്ദ്രശേഖര്‍ പുതിയ സംസ്ഥാന പോലീസ് മേധാവി; ഉടൻ ചുമതലയേൽക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Sports»Cricket

    1988ന് ശേഷം ആദ്യം; ഇന്ത്യയില്‍ ടെസ്റ്റ് വിജയവുമായി കിവികള്‍

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക20/10/2024 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു: 1988ന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് അനായാസം മറികടന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിവികള്‍ ഇന്ത്യന്‍ മണ്ണില്‍ വീരഗാഥ സൃഷ്ടിച്ചത്. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110. ചെറിയ സ്‌കോറാണെങ്കിലും അഞ്ചാം ദിനം ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു.

    മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ടോം ലാതത്തെ(0) ജസ്പ്രീത് ബുംറ എല്‍ബിഡബ്ല്യൂവില്‍ കുരുക്കുകയായിരുന്നു. പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ വീണ്ടും പ്രതീക്ഷ നല്‍കി. ഇത്തവണയും എല്‍ബിഡബ്ല്യൂവിലൂടെ തന്നെയാണ് ബുംറ വിക്കറ്റ് വീഴ്ത്തിയത്. 17 റണ്‍സാണ് കോണ്‍വേയുടെ സമ്പാദ്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ച് മൂന്നാം വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്ക് ഒരവസരവും ലഭിച്ചില്ല. വില്‍ യങ്(45), രചിന്‍ രവീന്ദ്ര(39) എന്നിവര്‍ പുറത്താവാതെ നിന്നു.

    ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 462 റണ്‍സില്‍ അവസാനിച്ചതോടെയാണ് ന്യൂസിലന്‍ഡിന് മുന്നില്‍ 107 റണ്‍സ് വിജയലക്ഷ്യം വന്നത്. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സിന് പുറത്തായിരുന്നു. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 402 റണ്‍സെടുത്തു. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിനു ഒന്നാം ഇന്നിങ്സിലുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ (150) സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. ഋഷഭ് പന്ത് (99), വിരാട് കോഹ്ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ind-nz
    Latest News
    നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം, വാക്കി ടോക്കിയും; മുഖ്യമന്ത്രിയെ പിന്തുടര്‍ന്ന 5 പേര്‍ അറസ്റ്റില്‍
    30/06/2025
    ഡോ.ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; ഒടുവില്‍ അന്വേഷിക്കാന്‍ 4 അംഗ സമിതി നിശ്ചയിച്ച് സര്‍ക്കാര്‍
    30/06/2025
    ഗാസ വെടിനിർത്തൽ ചർച്ചകൾ: ഹമാസിന്റെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം തടസ്സമെന്ന് നെതന്യാഹു
    30/06/2025
    എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    30/06/2025
    റവാഡ ചന്ദ്രശേഖര്‍ പുതിയ സംസ്ഥാന പോലീസ് മേധാവി; ഉടൻ ചുമതലയേൽക്കും
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version