ലണ്ടന്‍: ഫിഫപ്രോ ലോക ഇലവന്റെ അന്തിമ ലിസ്റ്റില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും പുറത്ത്. ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹും ഇലവനില്‍ നിന്ന് പുറത്തായിട്ടുണ്ട്. കിലിയന്‍ എംബാപ്പെ ടീമില്‍ ഇടം നേടി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അഞ്ച് താരങ്ങള്‍ ലിസ്റ്റിലുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലന്റ്, കെവിന്‍ ഡി ബ്രൂണി, എഡേഴ്‌സ്ണ്‍, ബാലണ്‍ ഡി ഓര്‍ ജേതാവ് റൊഡ്രി, വിര്‍ജില്‍ വാന്‍ ഡെക്ക് എന്നിവരും റയല്‍ മാഡ്രിഡന്റെ വിനിഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം, അന്റോണിയോ റൂഡിഗര്‍, ഡാനി കാര്‍വജല്‍, ടോണിക്രൂസ് എന്നിവരും സ്‌ക്വാഡിലുണ്ട്. കഴിഞ്ഞ 17 വര്‍ഷം തുടര്‍ച്ചയായി മെസി ലോക ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു. റൊണാള്‍ഡോ കഴിഞ്ഞ തവണയും ടീമില്‍ ഇടം പിടിച്ചില്ലായിരുന്നു. മുമ്പ് തുടര്‍ച്ചയായ 16 തവണ റൊണാള്‍ഡോ ഫിഫ്‌പ്രോ ഇലവനില്‍ സ്ഥാനം നേടിയിരുന്നു.