റിയാദ്: ഫിഫാ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ സൗദി അറേബ്യക്ക് തോല്‍വി. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ഇന്തോനേഷ്യ എതിരില്ലാത്ത രണ്ട് ഗോളിന് സൗദിയെ വീഴ്ത്തുകയായിരുന്നു. തോല്‍വിയോടെ സൗദി പോയിന്റ് നിലയില്‍ വീണ്ടും താഴേക്ക് പോയി. നിലവില്‍ നാലാം സ്ഥാനത്താണ് സൗദി.
ഇന്തോനേഷ്യയ്ക്കായി മാര്‍സിലിനോ ഫെര്‍ഡിനാന്‍ ഇരട്ട ഗോള്‍ നേടി. 32, 57 മിനിറ്റുകളിലായിരുന്നു ഇന്തോനേഷ്യയുടെ ഗോളുകള്‍. ഇന്തോനേഷ്യന്‍ താരം ജസ്റ്റിന്‍ ഹബ്‌നര്‍ 89ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഗ്രൂപ്പില്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളവര്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group