കൊൽക്കത്ത- ഉറുഗ്വെക്കെതിരായ ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ഇന്ത്യക്ക് തോൽവി. മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയോട് 1-1 സമനിലയിൽ നിന്ന ശേഷം അഞ്ച് ഗോളുകൾ വഴങ്ങുകയായിരുന്നു.
12ാം മിനിറ്റിൽ ഡാർവിൻ ന്യൂനസിലൂടെ ഉറുഗ്വെ ആദ്യം ഗോൾ നേടി. 22-ാം മിനിറ്റിൽ മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പ ഇന്ത്യക്കായി ഏക ഗോൾ നേടി. റയാൻ വില്യംസിന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തതിന് ശേഷമുള്ള റീബൗണ്ടിൽ നിന്നാണ് ഥാപ്പ സ്കോർ ചെയ്തത്.
SALT LAKE ERUPTS! 🤯 KOLKATA COMES ALIVE! 💙 Anirudh Thapa scores against the 2-time World Champions, sending the home crowd into absolute frenzy! 🏟️🔥 Catch #INDVURU LIVE NOW, on Sony Sports Network TV channels, Sony AATH & Sony LIV. #SonySportsNetwork #SonyLIV #SonyAATH #IndiaKiSabseBadiParty
— Sony Sports Network (@SonySportsNetwk) October 6, 2026
ഒന്നാം പകുതിയിൽ മത്സരം 1-1 എന്ന നിലയിലായിരിക്കുമ്പോൾ ശക്തമായ ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം കളി അരമണിക്കൂറോളം നിർത്തിവെക്കേണ്ടി വന്നിരുന്നു. കളി പുനരാരംഭിച്ചതിന് പിന്നാലെ ഉറുഗ്വെക്കായി മാക്സി അരൗഹോ (28, 59), റോഡ്രിഗോ സലാസാർ (53), ജുവാൻ സനാബ്രിയ (71), റോഡ്രിഗോ അഗൈറെ (86) എന്നിവർ സ്കോർ ചെയ്തു.







