Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    • മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    • പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    • പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    • പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Other Sports

    പുരുഷനാണെന്ന വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട്; ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെതിരേ കേസ് ഫയല്‍ ചെയ്യും: ഇമാനെ ഖലീഫ

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക14/11/2024 Other Sports Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരിസ്: പാരിസ് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ഇമാനെ ഖലീഫ പുരുഷനാണെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനെതിരേ കേസ് ഫയല്‍ ചെയ്യുമെന്നും താരം. ദിവസങ്ങള്‍ക്ക് മുമ്പാണ് അള്‍ജീരിയന്‍ ബോക്‌സിങ് താരം ഇമാനെ ഖലീഫ ബയോളിജിക്കല്‍ പുരുഷനാണെന്ന വാര്‍ത്ത ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ പുറത്ത് വിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജമാണെന്നും മാധ്യമപ്രവര്‍ത്തകനെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇമാനെ ഇറ്റാലിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യാജ റിപ്പോര്‍ട്ട് കാരണം തനിക്കും കുടുംബത്തിനും പലതരത്തിലുള്ള സോഷ്യല്‍ മീഡിയാ ആക്രമണം ഉണ്ടായെന്നും ഇതും കേസില്‍ ചൂണ്ടികാട്ടി നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു. ബോക്‌സിങ് വനിതാ വിഭാഗത്തില്‍ ആണ് ഇമാനെ മല്‍സരിച്ച് സ്വര്‍ണം നേടിയത്.

    ഇമാനെ പെണ്ണല്ലെന്നും പുരുഷനാണെന്നും ആരോപിച്ച് വ്യാപക പ്രചാരണമായിരുന്നു പാരിസ് ഒളിംപിക്‌സില്‍ നടന്നത്. യൂറോപ്യന്‍ മാധ്യമങ്ങളും ഇതേറ്റുപിടിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ഏഞ്ചല കാരിനിയെ 46 സെക്കന്‍ഡുകള്‍കൊണ്ട് ഇടിച്ചിട്ടതോടെയാണ് വിദ്വേഷപ്രചാരണങ്ങള്‍ക്ക് തുടക്കം. മത്സരശേഷം കാരിനി ഇമാനെ പെണ്ണല്ലെന്നും ഈ മത്സരം ന്യായമല്ലെന്നും ആരോപിച്ചു. പിന്നീടങ്ങോട്ട് വേട്ടയാടലുകളുടെ ദിനങ്ങളായിരുന്നു. സമൂഹമാധ്യമങ്ങളിലും പാരിസിലെ വേദികളിലും അപമാനിക്കപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘എന്തിനാണ് അവര്‍ എന്നെ വെറുക്കുന്നതെന്ന് അറിയില്ല. ജനിച്ചതും ജീവിക്കുന്നതും മത്സരിച്ചതും പെണ്ണായിട്ടാണ്. എന്റെ അസ്തിത്വം ഇനിയും എങ്ങനെ തുറന്നുകാട്ടണം’-ഇരുപത്തഞ്ചുകാരി ചോദിക്കുന്നു. ഇടിക്കൂട്ടില്‍ ആദ്യമായല്ല ഈ അനുഭവം. കഴിഞ്ഞവര്‍ഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍ വിലക്കി. ലോകചാമ്പ്യന്‍ഷിപ് ഫൈനലില്‍ കടന്നശേഷമായിരുന്നു അയോഗ്യയാക്കിയത്.

    ശരീരത്തില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണ്‍ അമിത അളവിലുണ്ടെന്ന് പറഞ്ഞായിരുന്നു വിലക്ക്. എന്നാല്‍, ഇതിന് മതിയായ തെളിവുണ്ടായില്ല. തായ്വാന്റെ ലിന്‍ യു ടിങ്ങുവിനെ ഇതേ രീതിയില്‍ മാറ്റിനിര്‍ത്തി. എന്നാല്‍, പാരിസില്‍ രാജ്യാന്തര ഒളിമ്പിക് സമിതി വിലക്ക് പിന്‍വലിച്ചു. ന്യായീകരണമില്ലാത്ത മാറ്റിനിര്‍ത്തല്‍ എന്നായിരുന്നു പ്രതികരണം. ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ആഫ്രിക്കന്‍-അറബ് ബോക്സറാണ് ഇമാനെ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    imane khalif
    Latest News
    ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    27/01/2026
    മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    26/01/2026
    പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    26/01/2026
    പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    26/01/2026
    പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.