മാഡ്രിഡ്: എല്‍ ക്ലാസ്സിക്കോ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ഏറ്റവും ആവേശം ഉള്ള മല്‍സരമാണ്. സ്പാനിഷ് ലീഗിലെ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും സ്പാനിഷ് ലീഗ് വിട്ടതോടെ എല്‍ ക്ലാസ്സിക്കോയുടെ ആവേശം നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ ആരാധകരും കുറഞ്ഞിരുന്നു.
ഇന്നാല്‍ ഇന്ന് നടക്കുന്ന എല്‍ ക്ലാസ്സിക്കോയ്ക്ക് ലോകം മുഴുവന്‍ കണ്ണും നട്ട് കാത്തിരിക്കുകയാണ്. സ്പാനിഷ് ലീഗില്‍ മിന്നും ഫോമില്‍ നില്‍ക്കുന്ന ബാഴ്‌സലോണ പുതിയ ബാഴ്‌സലോണയാണ്. പുതിയ കോച്ച് ഹാന്‍സി ഫ്‌ളിക്കിന് കീഴില്‍ ബാഴ്‌സ സൂപ്പര്‍ ഫോമിലാണ്. യുവനിരയാണ് അവരുടെ ശക്തി കേന്ദ്രം. പ്രധാനമായും റഫീനയാണ് അവരുടെ കൂന്തുമുന. റഫീന ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടി തിളങ്ങിയിരുന്നു.
മറുവശത്ത് റയലും സൂപ്പര്‍ ഫോമിലാണ്. വിനീഷ്യസ് ജൂനിയറും ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയിരുന്നു. കിലിയന്‍ എംബാപ്പെ, ബെല്ലിങ്ഹാം, ഫെഡറിക്കോ വാല്‍വെര്‍ദെ എന്നീ താരനിരയും റയലിനൊപ്പമുണ്ട്. ബാഴ്‌സയുടെ യുവനിരയും ശക്തമാണ്. ലാമിന്‍ യമാല്‍, ലെവന്‍ഡോസ്‌കി, പെഡ്രി, പാബ്ലോ ടോറെ, മാര്‍ക് കസാഡോ, ഫെര്‍മിന്‍ ലോപസ് എന്നിവരും അണിനിരക്കുമ്പോള്‍ ബാഴ്‌സയെ പിടിച്ചുകെട്ടാന്‍ ആവില്ല. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ തുല്യശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ തീപ്പാറുമെന്നുറപ്പ്.