ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പതനം തുടരുന്നു. ഇന്ന് ആസ്റ്റണ്‍ വില്ലയോട് 2-1ന്റെ തോല്‍വിയാണ് സിറ്റി വഴങ്ങിയത്. തോല്‍വിയോടെ സിറ്റി ആറാം സ്ഥാനത്തേക്ക് വീണു.സിറ്റിയുടെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ ഫില്‍ ഫോഡനാണ് നേടിയത്. ഡുറാന്‍ (16), റോഗേഴ്‌സ് എന്നിവരാണ് ആസ്റ്റണ്‍ വില്ലയുടെ സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ 5-1ന് പരാജയപ്പെടുത്തി.
ഗബ്രിയേല്‍ ജീസുസ് ആഴ്‌സണലിനായി ഇരട്ട ഗോളുകള്‍ നേടി. കായ് ഹാവര്‍ട്‌സ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റൈസ് എന്നിവര്‍ ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു. ആഴ്‌സണല്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. ന്യൂകാസില്‍ യുനൈറ്റഡ് ഇപ്‌സ്വിച്ച് ടൗണിനെ എതിരില്ലാത്ത നാല് ഗോളിനും വീഴ്ത്തി.
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ചെല്‍സി എവര്‍ട്ടണെ നേരിടും. ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനെയും നേരിടും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഎഫ്‌സി ബേണ്‍മൗത്തിനെ നേരിടും.