ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ ആദ്യ ജയം രുചിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എവര്‍ട്ടണെതിരേയാണ് യുനൈറ്റഡിന്റെ ജയം. എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് യുനൈറ്റഡാണ് നേടിയത്. മാര്‍ക്കസ് റാഷ്‌ഫോഡും ജോഷ്വവാ സിര്‍കസെയും ഇരട്ട ഗോള്‍ നേടി. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡിയാലോ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. ജയത്തോടെ മാഞ്ചസ്റ്റര്‍ ഒമ്പതാം സ്ഥാനത്തേക്ക് കയറി.
മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനത്തെത്തി. ടോട്ടന്‍ഹാം-ഫുള്‍ഹാം മല്‍സരം സമനിലയില്‍ കലാശിച്ചു.സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി.
ഗെറ്റാഫെയ്‌ക്കെതിരേ രണ്ട് ഗോളിന്റെ ജയം നേടി പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ജൂഡ് ബെല്ലിങ്ഹാം, കിലിയന്‍ എംബാപ്പെ എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു. എംബാപ്പെയുടെ ഗോളിന് ബെല്ലിങ്ഹാം ആണ് അസിസ്റ്റ് ഒരുക്കിയത്.