ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ സമനിലയില്‍ പിടിച്ചുകെട്ടി ഫുള്‍ഹാം. 1-1നാണ് മല്‍സരം അവസാനിച്ചത്. 11ാം മിനിറ്റില്‍ ജിമന്‍സിലൂടെ ഫുള്‍ഹാം ലീഡെടുക്കുകയായിരുന്നു. തുടര്‍ന്ന് 52ാം മിനിറ്റില്‍ സാലിബായിലൂടെ ആഴ്‌സണല്‍ സമനില ഗോള്‍ നേടുകയായിരുന്നു. കായ് ഹാവര്‍ട്‌സാണ് ഗോളിന് അസിസ്റ്റ് ഒരുക്കിയത്. ടോപ് വണ്ണിലേക്കുള്ള കുതിപ്പില്‍ ആഴ്‌സണലിന് വന്‍ തിരിച്ചടിയാണ് സമനില. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെതിരേ 4-3ന്റെ ജയം നേടി ചെല്‍സി കുതിപ്പ് തുടര്‍ന്നു.
ജാഡന്‍ സാഞ്ചോ(17), പാല്‍മര്‍ (61, 84), ഫെര്‍ണാണ്ടസ് എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്. സോളങ്കേ, കുല്‍സേവസ്‌കി, സണ്‍ ഹേയൂങ് മിന്‍(ഇഞ്ചുറി ടൈം) എന്നിവര്‍ ടോട്ടന്‍ഹാമിനായി വലകുലിക്കി. ജയത്തോടെ ചെല്‍സി രണ്ടാം സ്ഥാനത്തെത്തി. ആഴ്‌സണല്‍ മൂന്നാം സ്ഥാനത്താണ്. ബ്രിങ്ടണ്‍-ലെസ്റ്റര്‍ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ബ്രിങ്ടണ്‍ ഏഴാം സ്ഥാനത്തേക്ക് വീണു. എഎഫ്‌സി ബേണ്‍മൗത്ത് ഇപ്‌സ്വച്ച് ടൗണിനെ 2-1ന് പരാജയപ്പെടുത്തി.